ദളിത് ലീഗ് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ നല്‍കിയ മരുന്നുകളെല്ലാം കാലാവധി കഴിഞ്ഞതെന്ന് പരാതി

ദളിത് ലീഗ് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ നല്‍കിയ മരുന്നുകളെല്ലാം കാലാവധി കഴിഞ്ഞതെന്ന് പരാതി. തിരുവനന്തപുരത്തെ പാലോട് മലമാരി ലക്ഷം വീട് കോളനിയില്‍ ദളിത് ലീഗും പ്രീമിയര്‍ ഹോസ്പ്പിറ്റലും ചേര്‍ന്ന് നടത്തിയ ക്യാമ്പിനെതിരെയാണ് നാട്ടുകാര്‍ പരാതി നല്‍കിയത്. ക്യാമ്പില്‍ നിന്ന് ലഭിച്ച മരുന്നുകള്‍ കഴിച്ച നിരവധിപോര്‍ ചികിത്സയിലാണ്.

ഈ മാസം മൂന്നാം തീയതിയാണ് മുസ്ലീം ലീഗിന്റെ പോഷക സംഘടനയായ ദളിത് ലീഗും പാലോട് പെരിങ്ങമ്മലയിലെ പ്രീമിയര്‍ഹോസ്പിറ്റലും ചേര്‍ന്ന് മലമാരി ലക്ഷം വീട് കോളന്നിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

എന്നാല്‍ ക്യാമ്പില്‍ നിന്ന് ലഭിച്ചത് പത്താം മാസത്തില്‍തന്നെ കാലാവധി കഴിഞ്ഞ മരുന്നുകളാണ് .മൂന്ന് വയസുകാരിയാ കുട്ടിക്ക് എഴുതി നല്‍കിയ കുറിപ്പാണിത്.ഈ കുറിപ്പിന്‍ പ്രകാരം ക്യാമ്പില്‍ നിന്ന് നല്‍കിയ മരുന്നാണിത് ഈ മരുന്നിന്റെ കാലാവധി പത്താം മാസത്തില്‍ തന്നെ കഴിഞ്ഞതാണ്.

മറ്റൊരാള്‍ക്ക് മുട്ടുവേദനക്ക് നല്‍കിയ കുറിപ്പ് പ്രകാരം ലഭിച്ച ഓയിന്‍മെന്റിന്റെ കാലാവധി ഈ വര്‍ഷം ഏഴാം മാസത്തില്‍ തന്നെ അവസാനിച്ചു.ഇങ്ങനെ നിരവധി പേര്‍ക്കാണ് മരുന്നുകള്‍ സൗജന്യമായി നര്‍കിയത്. മരുന്നുകള്‍ കഴിച്ച നിരവധിപേര്‍ അസ്വസ്തതയെ തുടര്‍ന്ന് നെടുമങ്ങാട് താലൂക്കാശുപത്രിയിലും പാലോട് കമ്മ്യൂണിറ്റി സെന്ററിലും ചികിത്സ തേടി.

മരുന്നുകളുടെ കാലാവധി അറിയാതിരിക്കാന്‍ ക്യാമ്പില്‍ നിന്ന് നല്‍കിയ ഗുളികകള്‍ സ്ട്രിപ്പില്‍ നിന്ന് ഇളക്കി നല്‍കിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ തങ്ങള്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കിയിട്ടില്ലെന്നാണ് ആശുപത്രി അതികൃതര്‍ പറയുന്നത്. എന്നാല്‍ ഇതിനെതിരെ നാട്ടുകാര്‍ പഞ്ചായത്ത് അതികൃതര്‍ക്കും പൊലീസിനും പരാതിനല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here