സിപിഐ(മാവോയിസ്റ്റ്) ഭീകര സംഘടനയെന്ന് അമേരിക്ക

സിപിഐ മാവോയിസ്റ്റ് ഭീകരവാദ സംഘടനയെന്ന് അമേരിക്ക. ഏറ്റവും അപകടകാരികളായ ഭീകര സംഘടനകളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് സിപിഐ മാവോയിസ്റ്റ്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് പട്ടിക പുറത്ത് വിട്ടത്.

2018ല്‍ മാവോയിസ്റ്റുകള്‍ നടത്തിയ 177 ആക്രമണങ്ങളില്‍ 311 പേരെ കൊലപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേ സമയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് അനുസരിച് മാവോയിസ്റ്റുകള്‍ 833 ആക്രമണങ്ങള്‍ നടത്തിയെന്നും, 240 പേര്‍ കൊല്ലപ്പെട്ടുമെന്നുമാണ് ചൂണ്ടിക്കാട്ടുന്നത്.

അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ്കഴിഞ്ഞ വെള്ളിയാഴ്ചയാണ് 2018ലെ ഭീകരവാദത്തെ കുറുചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അതില്‍ ഭീകരകരാക്രമണം നേരിടുന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ്സ്, അല്‍ ശബാബ്, ബോക്കോ ഹരാം എന്നീ ആഗോള ഭീകരവാദ സംഘടനകളുടെ തൊട്ട് പിറകിലാണ് സിപിഐ മോവിയിസ്റ്റിന്റെ സ്ഥാനം.

ഇന്ത്യയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ 57 ശതമാനവും നടന്നത് കശ്മീരില്‍. രാജ്യത്തുണ്ടായ ഭീകരാക്രമനങ്ങളില്‍ 26 ശതമാനം ആക്രമണങ്ങളും നടത്തിയത് മാവോയിസ്റ്റുകള്‍. അതേസമയം ജെയ്ഷെ മുഹമമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നീ ഭീകരവാദ സംഘടനകള്‍ 9 ശതമാനം ഭീകരാക്രമണങ്ങള്‍ ആണ് രാജ്യത്തു നടത്തിയത്.

2018ല്‍ 177 ആക്രമണങ്ങള്‍ ആണ് മാവോയിസ്റ്റുകള്‍ നടത്തിയതെന്നും മാവോയിസ്റ്റ് ആക്രമണങ്ങളില്‍ 311 പേര്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതേ സമയം ഇന്ത്യന്‍ ആഭ്യന്തര വകുപ്പിന്റെ കണക്ക് അനുസരിച്ച് 833 മാവോയിസ്റ്റ് ആക്രമണങ്ങള്‍ 2018ല്‍ നടന്നെന്നും, 240 പേര് കൊല്ലപ്പെട്ടെന്നും ആണ്.

മാവോയിസ്റ്റുകള്‍ക്ക് പുറമെ ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം, നാഷണല്‍ സോഷ്യല്‍ കൗണ്‌സില്‍ ഓഫ് നാഗാലാന്‍ഡ്, ഐഎസ് ഐഎസ് ജമ്മു കശ്മീര്‍ എന്നി ഭീകരസംഘടനകളും രാജ്യത്തു സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News