‘സഹദേവന് നീതി കിട്ടണം, അതുമാത്രമായിരുന്നു മനസില്‍’; ‘ദൃശ്യം’ വൈറല്‍ കുറിപ്പില്‍ ട്വിസ്റ്റ്

ദൃശ്യം സിനിമയുടെ കാണാക്കാഴ്ചകള്‍ എന്ന തലക്കെട്ടോടെ ശ്യാം വര്‍ക്കല എന്ന സിനിമാപ്രേമി എഴുതിയ കുറിപ്പിന് അഭിനന്ദനവുമായി നടന്‍ കലാഭവന്‍ ഷാജോണ്‍. ശ്യം തന്നെയാണ് ഇക്കാര്യം സിനിമാ പാരഡീസോ ഗ്രൂപ്പില്‍ പങ്കുവച്ചത്.

ശ്യാമിന്റെ വാക്കുകള്‍:

സാക്ഷാല്‍ സഹദേവന്‍ പോലീസിന്റെ ശബ്ദം എന്നെ തേടിയെത്തി..അഭിനന്ദനങ്ങള്‍ ചൊരിഞ്ഞു കൊണ്ട്.. ഒരു പാട് പേര്‍ അദ്ദേഹത്തിന് എന്റെ കഥ ഷെയര്‍ ചെയ്തുവെന്ന് പറഞ്ഞു.
മനസ്സ് തുറന്ന് നന്ദിയും പറഞ്ഞു.

ഷാജോണ്‍ ചേട്ടാ..

സത്യത്തില്‍ ദൃശ്യത്തിന്റെ രണ്ടാം ഭാഗം എന്നതായിരുന്നില്ല എഴുതുമ്പോള്‍ മനസ്സില്‍..
ദൃശ്യത്തിലെ പ്രധാന കഥാപാത്രങ്ങളെ വച്ച് മറ്റൊരു ശ്രമം…ഫിക്ഷന്‍.

സഹദേവന്‍ എന്ന ക്യാരക്റ്ററാണ് ദൃശ്യത്തില്‍ സത്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നത്. പക്ഷേ…ആ സത്യത്തിനെ അവസാനം നാട്ടുകാര്‍ തല്ലാന്‍ ഓടിക്കുന്നതാണ് കാണുന്നത്.

സഹദേവന് നീതി കിട്ടണം എന്ന് മാത്രമേ കഥ എഴുതുമ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ.
അതു കൊണ്ട് ദൃശ്യത്തിലെ ചില പ്രധാന ഭാഗങ്ങള്‍ ഞാന്‍ വിട്ടു കളഞ്ഞു. പിന്നെ ശ്രദ്ധക്കുറവില്‍
ചില അപാകതകളും പറ്റി.

ഇത്രയൊക്കെ റീച്ച് കിട്ടുമെന്ന് ഞാനറിഞ്ഞില്ല മാധവങ്കുട്ടീ..????
ദൃശ്യം എന്ന മൂവി ജിത്തു ജോസഫ് സാറിന്റെ തലച്ചോറാണ്. അതിനും മുകളില്‍ ഒന്നും നില്‍ക്കില്ല.
ഞാനെഴുതിയത് അദ്ദേഹം വായിച്ചിട്ടുണ്ടാകും.

ദേഷ്യം തോന്നിയിട്ടുണ്ടാകോ എന്നറിയില്ല… എഴുതി നാശമാക്കിയെന്ന് വിചാരിച്ചോ ആവോ..നല്ല ആകംക്ഷയുണ്ട് അദ്ദേഹത്തിന്റെ മനസ്സറിയാന്‍.

എന്തായാലും എന്നെ അറിയുന്നതും,അറിയാത്തതുമായ
ഈ കഥയൊരു മഹോത്സവമാക്കി മാറ്റി തെറ്റ് ചൂണ്ടിക്കാട്ടി തിരുത്തി
പ്രോത്സാഹിപ്പിക്കാന്‍ മനസ്സ് കാട്ടിയ എന്നാ നല്ല മനസ്സുകള്‍ക്കും നന്ദി.

ഈ കഥ ഷാജോണ്‍ ചേട്ടന് അയച്ച
സുധീഷ് ഭായിക്കും,
സിനിമയോടുള്ള എന്റെ സമീപനം തന്നെ മാറ്റിമറിച്ച സിനിമ പാരഡൈസോ ക്ലബ്ബിനും,
മൂവീ സ്ട്രീറ്റിനും,
ഷാജോണ്‍ ചേട്ടന്റെ ശബ്ദം എന്നിലേയ്‌ക്കെത്തിച്ച
വരാനിരിക്കുന്ന മമ്മൂക്കയുടെ കൊടുങ്കാറ്റായ ‘ഷൈലോക്ക്’
എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് റൈറ്ററിനും, ആക്ടര്‍ മച്ചാന്‍ ജിബിനും,…
നന്ദി ഞാന്‍ പറയൂല..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here