‘ധോണിയാവാന്‍ നോക്കാതെ സ്വന്തം കളി പുറത്തെടുക്കൂ’; പന്തിനെ ഉപദേശിച്ച് ഓസീസ് ഇതിഹാസ താരം

ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് ആദ്യ മത്സരത്തിനായി ഗ്രൗണ്ടിലിറങ്ങിയതുമുതല്‍ ധോണിയുമായി താരതമ്യം ചെയ്യപ്പെട്ടിരുന്നു. എംഎസ് ധോണിയുടെ പിന്‍ഗാമിയെ്ന്ന വിശേഷണവും പന്തിന് ലഭിച്ചിരുന്നു. എന്നാല്‍ ബംഗ്ലാദേശിന് എതിരായ ടി-ട്വന്റി മത്സരത്തിന് പിന്നാലെ പന്തിന് ഉപദേശവുമായി എത്തിയരിക്കുകയാണ് ഓസീസ് ഇതിഹാസ താരം ആദം ഗില്‍ക്രിസ്റ്റ്.

ധോണിയാവാന്‍ നോക്കാതെ സ്വന്തം കളി പുറത്തെടുക്കാനാണ് ഓസീസ് വിക്കറ്റ് കീപ്പറായിരുന്ന ആദം ഗില്‍ക്രിസ്റ്റ് പന്തിന് നല്‍കിയ ഉപദേശം. താങ്കള്‍ അടുത്ത ധോണിയാവാനല്ല ശ്രമിക്കേണ്ടത്, സ്വന്തം കളി എങ്ങനെ മെച്ചപ്പെടുത്താമെന്നാണ്. അതുപോലെ ആരാധകരും ഋഷഭ് പന്തിനെ ധോണിയുമായി താരതമ്യം ചെയ്യുന്നത് നിര്‍ത്തണമെന്നും ഗില്‍ക്രിസ്റ്റ് അഭിപ്രായപ്പെട്ടു.

ധോണിയുടെ നിലവാരത്തിലെത്താന്‍ ഒരുപാട് കാലം കളിക്കേണ്ടിവരും. ഒരുദിവസം ആരെങ്കിലും ധോണിയ്‌ക്കൊപ്പം എത്തുമോ എന്ന് കാത്തിരുന്നു കാണേണ്ട കാര്യമാണ്. അതിന് സാധ്യത വിരളമാണ്. പ്രതിഭാധനനായ കളിക്കാരനാണ് ഋഷഭ് പന്ത്. ഋഷഭ് പന്ത് എന്ന നലിയില്‍ താങ്കളുടെ മികവ് പുറത്തെടുക്കുകയാണ് വേണ്ടതെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News