ഐഎസ് തലവന്‍ അല്‍ ബാഗ്ദാദിയെ പിടികൂടാന്‍ സഹായിച്ച ബെല്‍ജിയന്‍ മലിനോയ്‌സ് ഇനത്തില്‍പ്പെട്ട നായ്ക്കുട്ടികള്‍ ഇനി കേരളാ പൊലീസിന്റെ ഡോഗ്‌സ്‌ക്വാഡിന് സ്വന്തം.

ഈ ഇനത്തില്‍പ്പെട്ട അഞ്ച് നായ്ക്കുട്ടികള്‍ ഉള്‍പ്പെടെ 15 എണ്ണത്തിനെയാണ് എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള സംഘം പഞ്ചാബില്‍ നിന്ന് വാങ്ങിയത്. മാവോയിസ്റ്റുകളെ തെരയുന്നതിന് ഉള്‍പ്പെടെ ലക്ഷ്യം വച്ചാണ് നായ്ക്കുട്ടികളെ വാങ്ങിയത്.