ഷോക്കടിക്കാതെ വൈദ്യുതവേലി തകര്‍ക്കുന്ന ആന; വീഡിയോ കാണാം

ആനയുടെ ബുദ്ധി ഒര്‍മപ്പെടുത്തുന്ന വീഡിയോയുമായി ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥന്റെ വീഡിയോ. അസാമാന്യമായ ബുദ്ധിവൈഭവംകൊണ്ട് സങ്കീര്‍ണമായ പ്രതിസന്ധികള്‍ മറികടക്കാന്‍ ആനകള്‍ക്ക് കഴിയുമെന്ന ശാസ്ത്രലോകത്തിന്റെ കണ്ടെത്തലുകള്‍ക്ക് അടിവരയിടുന്നതാണ് വൈദ്യുതി വേലി തകര്‍ത്ത് കൃഷിയിടത്തില്‍ കടന്ന് തീറ്റപ്പുല്‍ തിന്നുന്ന ആനയുടെ ദൃശ്യങ്ങള്‍.

കൃഷിയിടങ്ങളില്‍ ആനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കടക്കാതിരിക്കാന്‍ ചുറ്റും കമ്പിവേലി കെട്ടി അതില്‍ വൈദ്യുതി കടത്തിവിടുന്നതും വൈദ്യുതാഘാതമേറ്റ് കാട്ടുമൃഗങ്ങള്‍ മരിക്കുന്നതും പതിവാണ്. അതിനിടെയാണ് പരുക്കൊന്നുമേല്‍ക്കാതെ ഇതൊക്കെ നിസ്സാരമെന്ന മട്ടില്‍ 5
കെ വി വൈദ്യുതി വേലി തകര്‍ത്ത് കാട്ടാന കൃഷിയിടത്തില്‍ കയറിയത്. സൗരോര്‍ജത്താല്‍ വൈദ്യുതീകരിച്ച കമ്പിവേലി ഘടിപ്പിച്ച മരക്കുറ്റി തുമ്പിക്കൈ കൊണ്ട് വലിച്ച് വേലി മറിച്ചിട്ട ശേഷം അതീവ ശ്രദ്ധയോടെ കമ്പിയില്‍ സ്പര്‍ശിക്കാതെ കാലുകള്‍ എടുത്ത് വെച്ചാണ് ആന
പാടത്തിനുള്ളിലേക്ക് കയറുന്നത്.

ഐ എഫ് എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിലൂടെ ആനയുടെ ബുദ്ധിസാമര്‍ഥ്യം തെളിയിക്കുന്ന വീഡിയോ പങ്കുവെച്ചത്. പക്ഷെ എവിടെ നിന്നാണ് വീഡിയോ ഷൂട്ട് ചെയ്തതെന്ന് സുശാന്ത നന്ദ വെളിപ്പെടുത്തിയിട്ടില്ല.

വീഡിയോ കണ്ട പലരും ബുദ്ധിയുടേയും ഓര്‍മശക്തിയുടേയും പകയുടെയും കാര്യത്തില്‍ ജീവിലോകത്തില്‍ മുന്‍പന്തിയിലാണ് ആനയെന്ന് പ്രതികരിച്ചു. ആനയുടെ ബുദ്ധിശക്തിയെക്കുറിച്ചുള്ള പരമാര്‍ശങ്ങള്‍ക്കൊപ്പം വേലിയില്‍ മരക്കൊമ്പുകളെറിഞ്ഞ് വൈദ്യുതി കടത്തി വിട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന ആനകളുടെ കാര്യവും ചിലര്‍ സൂചിപ്പിച്ചു. ഇത്തരത്തിലൊരു വീഡിയോയും സുശാന്ത മറുപടിയായി ഷെയര്‍ ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News