
കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖിനെതിരായ ഭൂമി തട്ടിപ്പ് പരാതിയിൽ, വിശദമായ അന്വേഷണം വേണമെന്ന് ഡിവൈഎസ്പിയുടെ റിപ്പോർട്ട്. സിദ്ദീഖിനും മറ്റുള്ളവർക്കും പ്രതിഫലമായി ഭൂമി ലഭിച്ചത് സംശയാസ്പദമാണ്. ഒസ്യത്ത് വ്യാജമായി ഉണ്ടാക്കിയതാണോ എന്നും അന്വേഷിക്കണം. താമരശേരി ഡിവൈഎസ്പി അബ്ദുൽ റസാഖാണ് പ്രാഥമിക അന്വേഷണം നടത്തിയത്.
കോഴിക്കോട് ഡി സി സി പ്രസിഡന്റ് ടി സിദ്ദീഖ്, കോൺഗ്രസ് നേതാക്കളായ എന്‍ കെ അബ്ദുറഹിമാന്‍, ഹബീബ് തമ്പി എന്നിവര്‍ക്കെതിരേ താമരശേരി പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടാണ് പുറത്ത് വന്നത്. താമരശ്ശേരി ഭൂമി തട്ടിപ്പ് പരാതിയിൽ വിശദമായ അന്വേഷണം വേണമെന്ന് ഡിവൈഎസ്പി യുടെ റിപ്പോർട്ട് പറയുന്നു. സിദ്ദീഖിനും മറ്റുള്ളവർക്കും 1 ഏക്കർ ഭൂമി പ്രതിഫലമായി ലഭിച്ചത് സംശയാസ്പദമാണ്. ഒസ്യത്ത് വ്യാജമായി ഉണ്ടാക്കിയതാണോ എന്നും അന്വേഷിക്കണം. രണ്ടാമത്തെ ഒസ്യത്ത് തയ്യാറാക്കുമ്പോൾ അന്തരിച്ച റിട്ട. ജസ്റ്റിസ് ലിങ്കൺ എബ്രഹാമിന്റ ആരോഗ്യസ്ഥിതി മോശമായിരുന്നു. ലിങ്കന്റെ വിരൽ പതിപ്പിച്ചത് താനാണെന്ന് സഹായി ദേവസ്യ വെളിപ്പെടുത്തിയ കാര്യവും റിപ്പോർട്ടിലുണ്ട്. കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം നേതാവ് എ എച്ച് ഹാഫിസിന്റെ പരാതിയിലാണ് പ്രാഥമിക അന്വേഷണം നടന്നത്.
പരാതിയിൽ താമരശേരി ഡിവൈഎസ്പി അബ്ദുറസാഖ് സിദ്ദിഖിനേയും മറ്റ് കോൺഗ്രസ് നേതാക്കളേയും ചോദ്യം ചെയ്തിരുന്നു. പരാതിക്കാരൻ ഹാഫിസിന്റെ മൊഴിയും രേഖപ്പെടുത്തി. ലിങ്കണ്‍ ഏബ്രഹാമിന്റെ പേരിലുള്ള പതിമൂന്നര ഏക്കറിലധികം വരുന്ന ഭൂമി തട്ടിയെടുക്കാൻ, വ്യാജ ഒസ്യത്ത് ഉണ്ടാക്കി സഹോദരൻ ഫിലോമെൻ എബ്രഹാമിന് ഇടനിലക്കാരായി പ്രവർത്തിച്ചു എന്നാണ് പരാതി. ഇതിന് പ്രതിഫലമായി 2015 സെപ്റ്റംബര്‍ 22നു താമരശേരി സബ് രജിസ്ട്രാര്‍ ഓഫീസിലാണ് 1 ഏക്കർ ഭൂമി സിദ്ദിഖ് അടക്കമുളള കോൺഗ്രസ് നേതാക്കൾക്ക് രജിസ്റ്റര്‍ ചെയ്തു നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here