പൊലീസ്- അഭിഭാഷക സംഘർഷത്തിൽ ദില്ലി പൊലീസിന് തിരിച്ചടി

പോലീസ് അഭിഭാഷ സംഘർഷത്തിൽ ദില്ലി പൊലീസിന് തിരിച്ചടി. ദില്ലി പൊലീസ് സമർപ്പിച്ച പുനഃപരോശോധന ഹർജി ദില്ലി ഹൈക്കോടതി തള്ളി.ജുഡീഷ്യൽ അന്വേഷണത്തിലെ തൽസ്ഥിതി തുടരണമെന്ന് നിർദേശിച്ച കോടതി അഭിഭാഷകർക്കെതിരെ തുടർനടപടികൾ ഉണ്ടാകരുതെന്നും വ്യക്തമാക്കി. സാകേത് കോടതിയിലെ സംഘർഷത്തിൽ അഭിഭാഷകർക്ക് എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യരുതെന്നും കോടതി. ഏഴ് ദിവസത്തിനകം കുറ്റം ചെയ്ത പൊലീസുകാരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രത്യക്ഷ സമരമെന്ന് ബാർ കൗണ്സിൽ മുന്നറിയിപ്പ് നൽകി.

തീസ് ഹസരികോടതിയിലെ സംഘര്ഷത്തിലെ വിധി പുനഃപരോശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദില്ലി പോലീസ് ഹൈക്കോടതിയെ സമീപിച്ചത്. അതൊടപ്പം സാകേത് കോടതിയിലെ സംഘര്ഷത്തിൽ അഭിഭാഷകർക്കെതിരെ എഫ്‌ഐആർ രജിസ്റ്റര് ചെയ്യണമെന്നും പോലീസ് ആവശ്യം ഉന്നയിച്ചിരുന്നു. പോലീസിന്റെ രണ്ട് ആവശ്യങ്ങളും ദില്ലി ഹൈക്കോടതി തള്ളി. പോലീസ് ഉദ്യോഗസ്‌ഥരുടെ സസ്‌പെൻഷൻ ശരിവെച്ച കോടതി ജുഡീഷ്യൽ അന്വേഷണത്തിൽ തൽസ്ഥിതി തുടരാനും നിർദേശിച്ചു.

അഭിഭാഷകർക്ക് എതിരെ ഇപ്പോൾ ഒരു നടപടിയും ആവശ്യമില്ലെന്നും, സാകേത് കോടതിയിൽ ഉണ്ടായ സംഘർഷത്തിലും ഇപ്പോൾ അഭിഭാഷകർകെകെതിരെ ഒരു നടപടിയും സ്വീകരിക്കരുതെന്നും കോടതി കർശന നിർദേശം നൽകി.വാർത്തകൾ നൽകുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് ബാർ കൗണ്സില് അവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാൻ കോടതി തയ്യാറായില്ല. അതോടൊപ്പം നവംമ്പർ 2ലെ വിധിയിൽ വ്യക്തത തേടിയുള്ള ആഭ്യന്തര മന്ത്രാലയതിന്റെ ഹർജിയും തള്ളി.

അതിനിടയിൽ പോലുസുകർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിലെ വിവിധ കോടതികളിൽ അഭിഭാഷകർ പ്രതിഷേധം നടത്തി. സാകേത് കോടതിയിൽ ഗേറ്റ് പൂട്ടിയതിനെ തുടർന്ന് അഭിഭാഷകരും നാട്ടുകാരും തമ്മിൽ സംഘർഷം അരങ്ങേറി. രോഹിണി കോടതിയിലെ പ്രതിഷേധത്തിനിടയിൽ ഒരു അഭിഭാഷകൻ ദേഹത്ത് മണ്ണെണ്ണ ഒഴിച് ആത്മഹത്യക്കും ശ്രമിച്ചു.7 ദിവസതിനകം പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നാണ് അഭിഭാഷകരുടെ മുന്നറിയിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel