കോടതി നടപടികൾ സുതാര്യമാവണമെങ്കിൽ മാധ്യമങ്ങളുടെ സാന്നിധ്യം ഉണ്ടാവണം; ജസ്റ്റീസ് ബി. ചിദംബരേഷ്

കൊച്ചി: കോടതി നടപടികൾ സുതാര്യമാവണമെങ്കിൽ മാധ്യമങ്ങളുടെ സാന്നിധ്യം ഉണ്ടാവണമെന്ന് ജസ്റ്റീസ്
ബി. ചിദംബരേഷ്. ഹൈക്കോടതിയിൽ നിന്ന് മാധ്യമങ്ങളെ മാറ്റി നിറുത്തരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സർവീസിൽ നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതിയിൽ നൽകിയഫുൾ കോർട് റഫറൻസിൽ
വിടവാങ്ങൽ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

എട്ട് വർഷത്തെ സേവനത്തിനു ശേഷമാണ് അദ്ദേഹം ഹൈക്കോടതിയിൽ നിന്ന് വിരമിച്ചത്. ചടങ്ങിൽ ചീഫ് ജസ്റ്റീസ്
എസ് മണികുമാർ ,സഹജഡ്ജിമാർ, അഡ്വക്കറ്റ് ജനറൽ സി.പി സുധാകര പ്രസാദ് ,അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് സുനിൽ ജേക്കബ് ജോസ് എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here