കുട്ടിയാനയെ തിരിച്ചയക്കാനുള്ള ശ്രമം ഫലം കണ്ടില്ല; ശ്രമം ഉപേക്ഷിച്ച് വനം വകുപ്പ്

ആര്യങ്കാവ് അമ്പനാട് ടി & ടി എസ്റ്റേറ്റിലെ അരണ്ട ഭാഗത്ത് കൂട്ടം തെറ്റി തോട്ടിലൂടെ ഒഴുകിയെത്തിയ കുട്ടിയാനയെ കാട്ടാനക്കൂട്ടത്തോടൊപ്പം കാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമം നാലാം ദിവസം പിന്നിടുമ്പോഴും ഫലം കണ്ടില്ല. ഇതോടെ കുട്ടിയാനയെ തിരികെ കാട്ടിലേക്ക് വിടാനുള്ള നീക്കം വനം വകുപ്പ് ഉപേക്ഷിച്ചു.

ഉന്നത വനപലകരുടെയും വനം വകുപ്പിന്‍റെ തന്നെ വെറ്റിനറി സര്‍ജന്‍റെയും നിര്‍ദേശപ്രകാരം ആനക്കുട്ടിയെ തിരുവനന്തപുരത്തുള്ള കൊട്ടൂരിലെ ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റാനാണ് വനം വകുപ്പ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ മൂന്നാം തീയതിയാണ് തോട്ടിൽ ഒഴുകിയെത്തിയ കുട്ടി ആനയെ തോട്ടം തൊഴിലാളികൾ കണ്ടെത്തുന്നത്.സംഭവമറിഞ്ഞെത്തിയ വനപാലകർ കുട്ടയാനക്ക് സംരക്ഷണം ഒരുക്കി.കാട്ടാനക്കൂട്ടത്തോടൊപ്പം കാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമം നാലാം ദിവസം പിന്നിടുമ്പോഴും ഫലം കണ്ടില്ല. ഇതോടെ കുട്ടിയാനയെ തിരികെ കാട്ടിലേക്ക് വിടാനുള്ള നീക്കം വനം വകുപ്പ് ഉപേക്ഷിച്ചു.

അച്ചന്‍കോവില്‍, തെന്മല, കല്ലാര്‍, ആര്യങ്കാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് ആനയെ നിരീക്ഷിച്ചുവരുന്നത്. കട്ടനക്കൂട്ടത്തോടൊപ്പം വിടാനുള്ള ശ്രമം വിജയിചിട്ടില്ലന്നും ആനകുട്ടിയുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടെണ്ട സാഹചര്യമില്ലന്നും ഇല്ലന്നും അച്ചന്‍കോവില്‍ റേഞ്ച് ഓഫീസര്‍ സുരേഷ് ബാബു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News