ജമ്മു കാശ്മീർ; അനുസരിച്ചില്ലെങ്കിൽ അനുസരിപ്പിക്കുമെന്നു കേന്ദ്രം; കണ്ണൻ ഗോപിനാഥനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കുറ്റപത്രം

ജമ്മു കാശ്മീർ വിഷയത്തിൽ അഭിപ്രായസ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്ന് ആരോപിച്ച് ഐഎഎസ് രാജിവെച്ച മലയാളിയായ കണ്ണൻ ഗോപിനാഥനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കുറ്റപത്രം. ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിൽ ധിക്കാരപരമായ തന്ത്രങ്ങൾ പ്രയോഗിക്കുകയും അനുസരണക്കേട് പ്രകടിപ്പിക്കുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നു.

കൃത്യസമയത്ത് ഫയൽ ഹാജരാക്കിയില്ല, ഭൂഗർഭ കേബിൾ പദ്ധതി കൃത്യസമയത്ത് പൂർത്തിയാക്കിയില്ല, കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് സമർപ്പിച്ചില്ല, പ്രധാനമന്ത്രിയുടെ എക്‌സലൻസ് പുരസ്‌കാരത്തിന് അപേക്ഷിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ആഭ്യന്തരമന്ത്രിയുടെ മൂക്കിന് താഴെ നടക്കുന്ന പോലീസുകാരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നങ്ങൾ തന്നെ മന്ത്രിക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നില്ല. അതിനാൽ ഈ ദുർബല സമയത്ത് ആഭ്യന്തര മന്ത്രി അമിത് ഷായെ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കുന്നില്ല. കുറ്റപത്രത്തിന്റെ രസീത് സ്വീകരിക്കുന്നു. എന്ന് കണ്ണൻ ഗോപിനാഥൻ ട്വീറ്റ് ചെയ്തു.

അമിത് ഷായെ സ്വാധീനിക്കാൻ കഴിയുമെങ്കിൽ ഞാൻ പറയും. സാർ ദയവായി കാശ്മീരിലെ മൗലികാവകാശങ്ങൾ പുനസ്ഥാപിക്കണമെന്ന് എന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here