മുടക്കുമുതലിന്റെ എട്ടിരട്ടിയിലേറെ ലാഭം; തിയറ്ററുകള്‍ ഇളക്കി മറിച്ച് ജോക്കര്‍

റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോള്‍ ഹോളിവുഡ് ചിത്രം ‘ജോക്കര്‍’ നിര്‍മ്മാതാക്കള്‍ക്ക് നേടിക്കൊടുത്ത ലാഭം മുടക്കുമുതലിന്റെ എട്ടിരട്ടിയിലേറെ! ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത ചിത്രം ഇന്ത്യയുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ റിലീസ് ചെയ്യപ്പെട്ടത് ഒക്ടോബര്‍ രണ്ടിനായിരുന്നു.

റിലീസ് ചെയ്യപ്പെട്ട എല്ലാ അന്തര്‍ദേശീയ മാര്‍ക്കറ്റുകളിലും വലിയ പ്രേക്ഷകപിന്തുണ ലഭിച്ച ചിത്രത്തിന്റെ ഏറ്റവും പുതിയ ബോക്‌സ്ഓഫീസ് കളക്ഷന്‍ കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്. ചിത്രം 900 മില്യണ്‍ ഡോളര്‍ എന്ന സംഖ്യ പിന്നിട്ടിരിക്കുകയാണെന്ന് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News