സംസ്ഥാനത്ത് കെ എസ് എഫ് ഇ പ്രവർത്ഥനമാരംഭിച്ചിട്ട് 50 വർഷം തികയുന്ന വേളയിൽ സുവർണ്ണ ജൂബിലി സ്മാരകമായി നവീകരിച്ച തൃശ്ശൂരിലെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നവംബര്‍ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

രണ്ട് ലക്ഷം രൂപ മൂലധനത്തോട് കൂടി 10 ശാഖകളിൽ തുടങ്ങിയ കെഎസ് എഫ് ഇക്ക്, ഇന്ന് 100 കോടി മൂലധനവും 578 ശാഖകളുമാണ് ഉള്ളത്.

സർക്കാർ ട്രഷറിയിൽ 5768 കോടിയുടെ നിക്ഷേപവും കെ എസ് എഫ് ഇയുടേതയുണ്ട്.നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദഘാടനം ഈ മാസം 10 ന് രാവിലെ 11 മണിക്ക് തൃശൂർ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി നിർവഹിക്കും.

മന്ത്രിമാരായ തോമസ് ഐസക്ക്, വിഎസ് സുനില്‍കുമാര്‍,എസി മൊയ്തീന്‍, പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല തുടങ്ങി നിരവധി പേർ പങ്കെടുക്കും.സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിന്റെ സ്മരണക്കായി പ്രത്യേക സ്റ്റാന്പും ചടങ്ങില്‍ പുറത്തിറക്കും.