കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടിയേൽ കേസിൽ ജോളിയെ അന്വേഷണ സംഘം ഇന്നും ചോദ്യം ചെയ്യും. കേസ് അന്വേഷിക്കുന്ന കൊയിലാണ്ടി സിഐ യുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ചോദ്യംചെയ്യുക.

ഇന്നലെയാണ് ജോളിയെ 5 ദിവസത്തേക്ക് കോടതി പൊലീസ്ക സ്റ്റഡിയിൽ വിട്ടത്. പ്രജു കുമാറിനെയും ഇന്ന് ചോദ്യം ചെയ്യും.

ആൽഫെയ്ൻ വധക്കസിൽ രണ്ടാം പ്രതി മാത്യുവിന്റെ അറസ്റ്റ്ഇന്ന് രേഖപെടുത്തുന്നുണ്ട്. അതേസമയം ജോളിയുടെ ഭർത്താവ് ഷാജു വിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. കോഴിക്കോട്ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുൻപാകെ ആണ് മൊഴി രേഖപ്പെടുത്തുക