പിഎസ്‌സി പരീക്ഷ കോപ്പിയടിച്ചവര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട പിഎസ്‌സി പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്.

പ്രതികളാക്കപ്പെട്ടവരെ മാറ്റി നിര്‍ത്തി മറ്റുള്ളവര്‍ക്ക് നിയമനം നല്‍കാമെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. മൂന്ന് പ്രതികള്‍ ഒഴികെ മറ്റുള്ളവരാരും കോപ്പിയടിച്ചതായി തെളിവില്ല.

പട്ടികയില്‍ വ്യാപകമായ ക്രമക്കേടുകളൊന്നും കണ്ടെത്താനും ക‍ഴിഞ്ഞില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് പിഎസ്‌സിക്ക് കൈമാറി