ആര്‍സിഇപി കരാര്‍ ഭീഷണി ഇപ്പോഴും ഒഴിഞ്ഞിട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍. ആവശ്യങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ കരാറില്‍ ഏര്‍പ്പെടുമെന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവന കരാറിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ താല്‍പര്യം വ്യക്തമാക്കുന്നതാണ്.

യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടാന്‍ നടത്തുന്ന ചര്‍ച്ചകള്‍ അവസാനിപ്പിക്കാതെ കര്‍ഷകരോടുള്ള ആത്മാര്‍ത്ഥതയാണ് പിന്മാറ്റത്തിന് കാരണമെന്ന വാദം വിശ്വസിക്കാനാകില്ലെന്ന് കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.