മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെതിരെ കേന്ദ്രസര്‍ക്കാറിന്റെ പ്രതികാര നടപടി

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെതിരെ കേന്ദ്രസര്‍ക്കാറിന്റെ പ്രതികാര നടപടി. രാജിവച്ച് രണ്ട് മാസത്തിന് ശേഷമാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതെന്നതും കൗതുകകരമാണ്.

കശ്മാരിന്റെ സംസ്ഥാന പദവിയും പ്രത്യേക അധികാരവും റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ രാജിവച്ചത്.

കണ്ണന്‍ ഗോപിനാഥനെതിരെ കേന്ദ്രസര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ചതും മാധ്യമങ്ങളോട് പരസ്യമായി സംസാരിച്ചതുമാണ് കുറ്റങ്ങളായി പറയുന്നത്.

കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച ജനവിരുദ്ധ നയത്തിനെതിരെ കടുത്ത ഭാഷയിലാണ് കണ്ണന്‍ പ്രതിഷേധിച്ചത്. ജുഹു ബീച്ചില്‍ വായമൂടിക്കെട്ടി പരസ്യമായി തന്നെ ഇദ്ദേഹം പ്രതികരിച്ചു.

2012 ബാച്ച് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് കണ്ണന്‍ ഗോപിനാഥന്‍. കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയിലെ ജില്ലാ കലക്ടറായിരുന്ന കണ്ണന്‍ ദാദ്രയിലെ ഊര്‍ജ്ജ-നഗരവികസനവകുപ്പ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോഴായിരുന്നു രാജി വച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here