ബോളീവുഡില്‍ 50 വര്‍ഷം പിന്നിട്ട് ബിഗ്ബി; പകരംവയ്ക്കാനില്ലാത്ത നടനവിസ്മയത്തിന്റെ അപൂര്‍വ പ്രതിഭ

ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ ബിഗ്ബി ബോളീവുഡ് ചലചിത്ര രംഗത്തെത്തിയിട്ട് ഇന്ന് 50 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഒരു സ്ഥിരവരുമാനമുള്ള ജോലി ഉപേക്ഷിച്ച് അദ്ദേഹം ചലചിത്രലോകത്തേക്ക് ചുവടുവച്ചപ്പോള്‍ ആരും കരുതിയിരുന്നില്ല ബോളീവുഡ് സിനിമാ ലോകം അദ്ദേഹത്തിന്റെ കൈപ്പിടിക്കുള്ളിലാകുമെന്ന്.

1969 ല്‍ തുടങ്ങിയ ചലച്ചിത്ര ജീവിതത്തില്‍ നാല് ദേശീയ പുരസ്‌കാരങ്ങളടക്കം എണ്ണിയാല്‍ ഒടുങ്ങാത്ത പുരസ്‌കാരങ്ങളും ചലച്ചിത്ര രംഗത്തെ പരമോന്നത ബഹുമതിയായ ദാദാസാഹബ് ഫാല്‍ക്കെ പുരസ്‌കാരവും നേടി സിനിമയുടെ കൊടുമുടിയിലാണ് അദ്ദേഹം ഇപ്പോള്‍.

ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ ഏടുകളില്‍ അടയാളപ്പെടുത്തിയ ചിത്രമാണ് 1969 ല്‍ പുറത്തിറങ്ങിയ കെ.എ അബ്ബാസ് സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനി. ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ സ്വകാര്യ അഹങ്കാരമായ അമിതാഭ് ബച്ചന്‍ സാത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തെത്തിയത്.

ഖ്വാജാ അഹമ്മദ് അബ്ബാസ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പം ഒരു മലയാള നടന്‍ കൂടി അഭിനയിച്ചിരുന്നു എന്നത് പലര്‍ക്കും പുതിയ വാര്‍ത്തയായിരുന്നു. മലയാള ചലച്ചിത്രലോകത്തെ കാരണവര്‍ സ്ഥാനത്ത് ഇപ്പോഴുള്ള പത്മശ്രീ മധുവിന്റെ ഹിന്ദി അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു സാത് ഹിന്ദുസ്ഥാനി.

സാത് ഹിന്ദുസ്ഥാനിക്ക് ഇന്ന് അമ്പത് വയസു തികയുകയാണ്. സ്ഥിരമായുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കാനായി ബിഗ്ബി സാത് ഹിന്ദുസ്ഥാനില്‍ അഭിനയിക്കുന്നത്. അതും വെറും 5000 രൂപ പ്രതിഫലത്തിന്.

എന്നാല്‍ അന്ന് ആ സിനിമയിലൂടെ അദ്ദേഹത്തിന്റെ തലേവര മാറിമറിയുകയായിരുന്നു. അമിതാഭ് ബച്ചനെന്ന നടന്‍ എല്ലാ ബഹുമതികള്‍ക്കും പുരസ്‌കാരങ്ങള്‍ക്കും അതീതനാണ്. കൊല്‍ക്കത്തയിലെ കപ്പല്‍ ശാലയില്‍ ജോലിയില്‍ ചെയ്തിരുന്ന ബച്ചന്‍ സിനിമാമോഹം തലയ്ക്ക് പിടിച്ച് മുംബൈയില്‍ നിലയുറപ്പിക്കുകയും ഖ്വാജാ അഹ്മദ് അബ്ബാസ് വഴി സിനിമയിലേക്ക് എത്തിച്ചേരുകയുമായിരുന്നു.

പിന്നീട് എഴുപതുകളിലും എണ്‍പതുകളിലും ബോളീവുഡില്‍ നിറഞ്ഞാടുന്ന കാഴ്ചയായിരുന്നു. പോര്‍ട്ടുഗീസ് കൊളോണിയല്‍ ഭരണത്തില്‍ നിന്നും ഗോവയെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്ന ഇന്ത്യയുടെ പല ഭാഗത്തും നിന്നുമുള്ളവര്‍ ഒന്നിച്ചു കൂടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

രണ്ടു ദേശീയ അവാര്‍ഡുകള്‍ ചിത്രം കരസ്ഥമാക്കിയിരുന്നു. പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് ഗോവയെ സ്വതന്ത്രമാക്കാന്‍ ശ്രമിക്കുന്ന ഏഴ് ഇന്ത്യക്കാരുടെ ജീവിതമാണ് സാത്ത് ഹിന്ദുസ്ഥാനിയുടെ പ്രമേയം. ഇന്ന് ചലചിത്രരംഗത്ത് അമ്പത് വയസ് പൂര്‍ത്തായായി നില്‍ക്കുമ്പോഴും അദ്ദേഹത്തിന് തെിരാലികള്‍ ഇല്ല എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News