പത്തുമാസമായി ശമ്പളമില്ല: ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ഓഫീസില്‍ ആത്മഹത്യ ചെയ്തു

നിലമ്പൂര്‍: മാസങ്ങളായി ശമ്പളം മുടങ്ങി വേദനയില്‍ മനംനൊന്ത് ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ചു.

വണ്ടൂര്‍ കാപ്പില്‍ മച്ചിങ്ങപൊയില്‍ സ്വദേശി കുന്നത്ത് വീട്ടില്‍ രാമകൃഷ്ണന്‍(52) നാണ് നിലമ്പൂര്‍ ബിഎസ്എന്‍എല്‍ ഓഫീസ് കെട്ടിടത്തില്‍ തൂങ്ങി മരിച്ചത്.

പാര്‍ട്ടം സ്വീപ്പര്‍ ആയിരുന്ന രാമകൃഷ്ണന്‍ രാവിലെ ഏട്ടേ മൂപ്പതോടെ ഓഫീസില്‍ എത്തി ജോലി ചെയ്യുന്നതിനടയിലാണ്, ഉദ്യോഗസ്ഥര്‍ പുറത്ത് പോയ സമയം ഓഫീസ് മുറിയില്‍ ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ പത്ത് മാസമായി രാമകൃഷ്ണന് ശമ്പളം നല്‍കിയിട്ട്. കൂടാതെ ആറ് മണിക്കൂര്‍ ജോലി ഒന്നര മണിക്കൂര്‍ ആയി കുറച്ചും ജോലി ദിവസം പതിനെഞ്ച് ദിവസമാക്കി കുറച്ചും പിരിച്ചുവിടാനൊരുങ്ങുകയായിരുന്നു അധികൃതര്‍. തൊഴിലാളി വിരുദ്ധ നയത്തിന്റെ ഭാഗമായാണ് രാമകൃഷ്ണന്‍ ആത്മഹത്യ ചെയതതെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു

ഭാര്യ: നിര്‍മ്മല. വൈഷ്ണവ്, വിസ്മയ എന്നിവര്‍ മക്കളാണ്. കഴിഞ്ഞ മുപ്പതു വര്‍ഷമായി നിലമ്പൂര്‍ ഓഫീസില്‍ ജീവനക്കാരനാണ് രാമകൃഷ്ണന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News