
ചിറ്റൂര്‍ മീനാക്ഷീപുരത്ത് ആറുവര്‍ഷം മുമ്പ് ആദിവാസി ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നീതിക്കായി മാതാപിതാക്കള്‍ കേഴുന്നു. കേസിലെ മുഖ്യപ്രതി തോട്ടമുടയും കോണ്‍ഗസുകാരനുമാണ്.
ഇയാളെ രക്ഷിക്കാന്‍ കേസ് അട്ടിമറിച്ചത് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍. കേസ് ഇല്ലാതാക്കാന്‍ പൊലീസും പ്രോസിക്യൂഷനും ഒരുമിച്ചു. ഒരാളെ മാത്രം പ്രതിയാക്കി.
മറ്റുള്ളവര്‍ രക്ഷപ്പെട്ടു. മൂന്നുമാസത്തിനുശേഷം ഒന്നാം പ്രതി ജാമ്യം കിട്ടി പുറത്തുവന്നു. ഇയാളുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല. ആദിവാസി പെണ്‍കുട്ടിയെ തോട്ടത്തില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പൊലീസിന് മൊഴി നല്‍കാതരിക്കാന്‍ പെണ്‍കുട്ടിയുടെ അമ്മയെ കോണ്‍??ഗ്രസ് പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി. കുടുംബത്തിന് കേസില്‍നിന്ന് പിന്മാറാന്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ കേസ് തുടരാന്‍ തന്നെയായിരുന്നു മാതാപിതാക്കളുടെ തീരുമാനം. ആറു വര്‍ഷത്തിനു ശേഷവും കേസിന്റെ വിചാരണ തീര്‍ന്നിട്ടില്ല.
പ്രതിയെ അറസ്റ്റുചെയ്തെങ്കിലും 90 ദിവസത്തിനകം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചില്ല. ഇക്കാരണത്താലാണ് പ്രതിക്ക് ജാമ്യം നേടാനായത്. കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിപ്പിക്കാന്‍ ചിറ്റൂര്‍ സ്റ്റേഷനിലേക്ക് നേരിട്ട് വിളിച്ചത് ആഭ്യന്തവരവകുപ്പിലെ ഉന്നതനാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
അന്വേഷണത്തിലും വലിയ വീഴ്ച കാട്ടി. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തിയില്ല. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചില്ല. മൂന്നുമാസത്തെ ജയില്‍വാസത്തിനുശേഷം പ്രതി ജയില്‍ മോചിതനായി. പ്രതികളാകേണ്ടിയരുന്ന മറ്റുള്ളവരെ കേസില്‍നിന്ന് യുഡിഎഫ് സര്‍ക്കാര്‍ ഒഴിവാക്കുകയും ചെയ്തു.
കടപ്പാട്: ദേശാഭിമാനി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here