രണ്ടു മിനിറ്റ്; ഇവരെ തേടിയെത്തിയത് 60 ലക്ഷം

ആലപ്പുഴ: നറുക്കെടുപ്പ് നടക്കുന്നതിന് രണ്ട് മിനിറ്റ് മുമ്പ് ലോട്ടറി എടുത്ത മുന്‍ ലോട്ടറി വില്‍പനക്കാരിയെ തേടിയെത്തിയത് അറുപതുലക്ഷത്തിന്റെ ഭാഗ്യ സമ്മാനം.

അക്ഷയ ഭാഗ്യക്കുറി ഒന്നാം സമ്മാനമായ 60 ലക്ഷം രൂപയും 8000 രൂപ വീതമുള്ള 11 പ്രോത്സാഹന സമ്മാനങ്ങളുമാണ് തെക്കനാര്യാട് വെള്ളാപ്പള്ളി കോളനിയില്‍ ലേഖ പ്രകാശിന് ലഭിച്ചത്.

കൊമ്മാടി കുയില്‍ ലോട്ടറി ഏജന്‍സിയില്‍നിന്ന് എവൈ 771712 നമ്പര്‍ ലോട്ടറി ടിക്കറ്റിനാണ് സമ്മാനം. ഇത് ലേഖ എടുത്തത് ഇന്നലെ 2.58ന്. മൂന്നു മണിക്കായിരുന്നു നറുക്കെടുപ്പ്.

രണ്ട് വര്‍ഷം മുമ്പ് വരെ കലക്ടറേറ്റിന് മുന്‍പില്‍ ലോട്ടറി വില്‍പന നടത്തുകയായിരുന്നു ലേഖ. ലോറി ഡ്രൈവര്‍ ആയിരുന്ന ഭര്‍ത്താവ് കെ.ആര്‍ പ്രകാശിന് വാഹനാപകടം ഉണ്ടായതിനെ തുടര്‍ന്ന് വില്‍പന നിര്‍ത്തുകയായിരുന്നു.

സമ്മാനത്തുക ഉപയോഗിച്ച് വീട് നിര്‍മിക്കാനും ഒരു ലോട്ടറിക്കട തുടങ്ങാനുമാണ് ലേഖയുടെ ആഗ്രഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here