കൊച്ചി: പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ദമ്പതികളെ നോര്‍ത്ത് പൊലീസ് പിടികൂടി.

വടുതല സ്വദേശിയായ ഒന്നാം പ്രതി ലിതിന്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച് കേസിലെ രണ്ടും മൂന്നും പ്രതികളുടെ വടുതലയിലുളള വീട്ടില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു.

പീഡന ദൃശ്യങ്ങള്‍ ദമ്പതികള്‍ മൊബൈലില്‍ പകര്‍ത്തുകയും പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും നഗ്‌ന വീഡിയോകള്‍ ആവശ്യപ്പെടുകയായിരുന്നു.

പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കാന്‍ ലിതിന് നിര്‍ദേശം നല്‍കിയതും ഫോണില്‍ പകര്‍ത്താന്‍ കൂട്ട് നിന്നതും വര്‍ഷയാണ്.  ഭാവിയില്‍ ലിതിനെ പെണ്‍കുട്ടി വിട്ടു പോവാതിരിക്കാനെന്ന കാരണത്താലാണിത്.

പൊലീസ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും രണ്ടാം പ്രതി ബിബിനേയും (25), മൂന്നാംപ്രതി വര്‍ഷയെയും വടുതലയിലുള്ള വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒന്നാം പ്രതി ലിതിന്‍ പോക്‌സോ കോടതിയില്‍ കീഴങ്ങി.

മൂന്ന് പ്രതികളേയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജിയുടെ നിര്‍ദ്ദേശാനുസരണം നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ കണ്ണന്‍, സബ് ഇന്‍സ്‌പെക്ടര്‍ അനസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.