ചിരിപ്പിച്ചും പേടിപ്പിച്ചും ‘ആകാശഗംഗ 2’; രസകരമായ രംഗം

വിനയന്‍ ചിത്രം ‘ആകാശഗംഗ 2’ തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. സിനിമയിലെ രസകരമായ ഒരു രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

വിഷ്ണു വിനയ്, ശ്രീനാഥ് ഭാസി നായികയായ വീണ നായര്‍, സലിം കുമാര്‍, ഹരീഷ് കണാരന്‍ എന്നിവര്‍ അഭിനയിക്കുന്ന കോളേജ് ക്യാമ്പസിലെ ഒരു രംഗമാണ് റിലീസ് ചെയ്തത്.

20 വര്‍ഷം മുമ്പ് വിനയന്‍ തന്നെ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ആകാശഗംഗ’യുടെ രണ്ടാം ഭാഗമാണ് ചിത്രം. ദിവ്യഉണ്ണി അഭിനയിച്ച മായത്തമ്പുരാട്ടി ഗര്‍ഭിണിയായി മാണിക്കശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നതെങ്കില്‍ മായയുടെ മകള്‍ ആതിരയുടെ കഥയാണ് ആകാശഗംഗ2 പറയുന്നത്.

സിനിമയുടെ ബോക്‌സ് ഓഫീസ് സ്വീകാര്യതയെ കുറിച്ച് കഴിഞ്ഞ ദിവസം സംവിധായകന്‍ വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഒരു കൊച്ചു ചിത്രത്തിന്റെ വല്യ വിജയം എന്നാണ് വിനയന്‍ പറഞ്ഞത്. അന്ന് നാലാഴ്ച കൊണ്ട് വന്നത് ഇന്ന് മൂന്നുദിവസം കൊണ്ട് വന്നിരിക്കുന്നുവെന്നും വിനയന്‍ വ്യക്തമാക്കി.

രമ്യാ കൃഷ്ണന്‍, വിഷ്ണു ഗോവിന്ദ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, തെസ്‌നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. ആകാശ് ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ആകാശഗംഗ 2വിന്റെ ഛായാഗ്രഹണം പ്രകാശ് കുട്ടി നിര്‍വ്വഹിക്കുന്നു. ബിജിബാലാണ് സംഗീതം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here