യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത പ്രതികളെ ജയില്‍ മാറ്റില്ല

കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത പ്രതികളെ ജയില്‍ മാറ്റില്ല. നിലവില്‍ സുരക്ഷ പ്രശ്‌നം ഇല്ലെന്ന് ജയില്‍ ഡിജിപി. പ്രതികളെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങില്ല. പിടിച്ചെടുത്ത ഫോണിന്റെയും ലാപ് ടോപ്പിന്റെയും ഫോറസിക് പരിശോധനഫലം ഇന്ന് ലഭിക്കും.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത പ്രതികളെ ജയില്‍ മാറ്റാന്‍ അനുമതി ആവശ്യപ്പെട്ട കോഴിക്കേട് ജില്ല ജയില്‍ സൂപ്രണ്ട് ജയില്‍ ഡിജിപി ക്ക് കത്തയച്ചിരുന്നു.എന്നാല്‍ നിലവില്‍ ജയില്‍ മാറ്റേണ്ടതില്ല എന്നാണ് ലഭിച്ചിരിക്കുന്ന മറുപടി.സുരക്ഷ പ്രശ്‌നം ഇല്ലെന്നും കസ്റ്റഡി ആവശ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിയൂരിലേക്കോ കണ്ണൂരിലേക്കോ മാറ്റേണ്ടതില്ല എന്നുമാണ് ലഭിച്ചിരിക്കുന്ന മറുപടി.

ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും ഒഴികെ മറ്റുള്ളവര്‍ക്ക് സന്ദര്‍ശനത്തില്‍ നിയന്ത്രണം വേണമെന്നും കത്തില്‍ പറയുന്നു. പ്രതികളായ അലനെയും താഹയെയും ഇന്ന് കസ്റ്റഡിയില്‍ വാങ്ങേണ്ട എന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.പൊലീസ് പിടിച്ചെടുത്ത അലന്റെ മൊബൈലിന്റെയും താഹയുടെ ലാപ്‌ടോപ്പിന്റെയും ഫോറ ന്‍സിക് പരിശോധന ഫലവും ഇന്ന് ലഭിക്കും.അതും അന്വേഷണത്തില്‍ നിര്‍ണ്ണായകമാവും.

റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവും പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങുക. അതേസമയം ജാമ്യത്തിനായി ബന്ധുക്കള്‍ ഉടന്‍ ഹൈക്കോടതിയെ സമീപിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News