മഹാരാഷ്ട്രയില്‍ ശിവസേനയുടെ റിസോര്‍ട്ട് രാഷ്ട്രീയം; മുഖ്യമന്ത്രിസ്ഥാനത്തില്‍ വിട്ടുവീഴ്ച്ചയില്ലാതെ ശിവസേന

മഹാരാഷ്ട്രയില്‍ ശിവസേനയുടെ റിസോര്‍ട്ട് രാഷ്ട്രീയം. മുഖ്യമന്ത്രിസ്ഥാനത്തില്‍ നിന്ന് വിട്ടുവീഴ്ച ചെയ്യില്ലെന്ന് നിലപാട് വ്യക്തമാക്കിയ ശിവസേന എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി. ശിവസേനയെ പിളര്‍ത്താന്‍ ബിജെപി നീക്കം ശക്തമാക്കിയതോടെയാണ് എംഎല്‍എ മാരെ ശിവസേന റിസോര്‍ട്ടിലേക്ക് മാറ്റിയത്. ഇതോടെ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദത്തില്‍ നിന്നും ബിജെപി പിന്മാറി.ഗവര്‍ണറെ കണ്ടെങ്കിലും സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി അവകാശവാദം ഉന്നയിച്ചില്ല.

ഇന്ന് രാവിലെ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിലും വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് ശിവസേന കൈക്കൊണ്ടത്. എന്നാല്‍ ബിജെപിയകട്ടെ ശിവസേനയെ പിളര്‍ത്താനുള്ള കരുക്കള്‍ നീക്കുന്നു. 20 ശിവസേന എംഎല്‍എമാരുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയെന്നാണ് സൂചന. ഇതോടെ ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ യോഗത്തില്‍ എംഎല്‍എമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയും എംഎല്‍എമാരെ ബാദ്രയിലുള്ള റിസോര്‍ട്ടിലേക്ക് മാറ്റുകയും ചെയ്തു.

പണവും അധികാരവും ഉപയോഗിച്ച് ബിജെപി എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ശിവസേന ആരോപണം. ശനിയാഴ്ച പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടതിനാല്‍ രണ്ട് ദിവസത്തേക്ക് റിസോര്‍ട്ടില്‍ തന്നെ തങ്ങാനാണ് ശിവസേന എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ഇതോടെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കാം എന്ന നിലപാടില്‍ നിന്ന് ബിജെപി പിന്മാറുകയും ചെയ്തു. ബിജെപി നേതാക്കള്‍ ഇന്ന് ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയരിയെ കണ്ടെങ്കിലും സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചില്ല.

അതേ സമയം ശിവസേനയുമായി അനുനയത്തില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ ശനിയാഴ്ച ബിജെപി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News