ഇന്ത്യയുടെ അതിര്‍ത്തി രഹസ്യങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കി; പ്രത്യുപകാരമായി പണവും കൈപ്പറ്റി; സൈനികന്‍ അറസ്റ്റില്‍

രാജ്യത്തിന്റെ സുപ്രധാനമായ അതിര്‍ത്തി രഹസ്യങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയ സൈനികന്‍ അറസ്റ്റില്‍. രഹസ്യങ്ങള്‍ വാട്സ് ആപ്പ് വഴി പാകിസ്ഥാന്‍ വനിതാ ഏജന്റിന് നല്‍കിയെന്നാരോപിച്ചാണ് രണ്ട് സൈനികരെ കസ്റ്റഡിയിലെടുത്തത്. ഇതില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഒഡീഷ സ്വദേശിയായ വിചിത്ര ബെഹ്‌റയാണ് അറസ്റ്റിലായത്. പാക്കിസ്ഥാനിലെ വനിത ഏജന്റിന് രാജ്യസുരക്ഷയെ സംബന്ധിക്കുന്ന നിര്‍ണ്ണായകമായ വിവരങ്ങള്‍ സമൂഹമാധ്യമം വഴി കൈമാറുകയും ഇതിന് പ്രത്യുപകാരമായി ഇയാള്‍ പണം കൈപ്പറ്റിയതായും ഇന്റലിജന്‍സ് എ.ഡി.ജി.പി ഉമേഷ് മിശ്ര പറഞ്ഞു.

എക്സെര്‍സൈസ് സിന്ധു പ്രൊജക്റ്റിനെ സംബന്ധിക്കുന്ന നിര്‍ണ്ണായകമായ വിവരങ്ങളടങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇയാള്‍ വാട്സ് ആപ്പ് വഴി വനിത ഏജന്റിന് അയച്ചതായാണ് പൊലീസ് പറയുന്നത്. സമൂഹ മാധ്യമങ്ങള്‍ വഴി ഏജന്റ് അയച്ച ചോദ്യങ്ങള്‍ വിശകലനം ചെയ്തതില്‍ നിന്നും ഇവര്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സിലെ അംഗമാണെന്നും പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News