മലയാളി താരം സഞ്ജു സാംസണെ ടീമിലുള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ടീമിന്റെ ഫെയിസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. ബംഗ്ലാദേശിനെതിരായ ട്വന്റി-ട്വന്റി പരമ്പരക്ക് ഞായറാഴ്ച്ച തുടക്കമായപ്പോള്‍ മുതല്‍ മലയാളികള്‍ കാത്തിരുന്നത് സഞ്ജു കളിക്കളത്തിലിറങ്ങുന്നത് കാണാനായിരുന്നു.

എന്നാല്‍ രണ്ടു മത്സരം കഴിഞ്ഞിട്ടും സഞ്ജുവിനെ കളിപ്പിക്കാത്തതിന്റെ പ്രതിഷേധത്തിലാണ് മലയാളികള്‍. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ടീമംഗങ്ങളുടെ ലിസ്റ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫെയിസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. സഞ്ജുവിന്റെ പേര് കാണാതായതോടെ ആരാധകര്‍ കടുത്ത പ്രതിഷേധം അറിയിച്ച് കമന്റുകള്‍ രേഖപ്പെടുത്തി.

സഞ്ജുവിനെ കളിപ്പിക്കാനല്ലെങ്കില്‍ ടീമിലെടുത്തത് എന്തിനാണെന്ന തരത്തിലുള്ള കമന്റുകളാണ് അധികവും. ബിസിസിഐയെ ശക്തമായി വിമര്‍ശിക്കുന്നവയാണ് മിക്ക കമന്റുകളും.