ഇടുക്കി സൂര്യനെല്ലിയില്‍ ഒരുവീട്ടിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഗൃഹനാഥന്‍ രാമകൃഷ്ണന്‍, ഭാര്യ രജനി, 12 വയസുള്ള മകള്‍ ശരണ്യ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദിവാസി കുടിയായ ചെമ്പകത്തൊഴു കുടിയിലാണ് സംഭവം.

വീട്ടില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൂന്ന് പേരും. സംഭവം ആത്മഹത്യാണെന്നാണ് പ്രാഥമിക നിഗമനം. തമിഴ്നാട് സ്വദേശിയായ രാമകൃഷ്ണന്‍ 15 വര്‍ഷമായി സൂര്യനെല്ലിയില്‍ കട നടത്തിവരികയായിരുന്നു.മരണം സംബന്ധിച്ച് ശാന്തന്‍പാറ പൊലീസ് അന്വേഷണം ആരംഭിച്ചു.