‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’ ചിത്രത്തിന്റെ പ്രോമോ ഗാനം പുറത്തിറങ്ങി

ഗോള്‍ഡന്‍ എസ് പിച്ചേഴ്‌സ് ബാനറില്‍ ശ്യാംകുമാര്‍, സിനോ ജോണ്‍ തോമസ് എന്നിവര്‍ നിര്‍മ്മിച്ച രാജു ചന്ദ്ര സംവിധാനം ചെയ്യുന്ന ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന ചിത്രത്തിലെ പ്രോമോ ഗാനം പുറത്തിറങ്ങി.

സൂപ്പര്‍ സുന്ദരന്‍ എന്ന പ്രോമോ സോങ്ങ് മലയാള സിനിമയിലെ പ്രശസ്തരായ വിധു പ്രതാപ് ,വിജയ് യേശുദാസ്,സയനോര, ജോത്സന, സിത്താര കൃഷ്ണകുമാര്‍ ,കെ എസ് ഹരിശങ്കര്‍ ,എന്നീ
സിംഗേഴ്‌സ് അവരുടെ പേജിലൂടെ പുറത്തിറക്കിയിരിക്കുന്നു.

കുട്ടികളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള ഈ പാട്ടിന് സംഗീതം നല്‍കിയിരിക്കുന്നത്. ഹാപ്പി വെഡിങ് , കക്ഷി അമ്മിണിപ്പിള്ള,  എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ അരുണ്‍ മുരളീധരന്‍ ആണ് സംഗീതം. പ്രശസ്ത ഗാനരചയിതാവായ സന്തോഷ് വര്‍മ്മയുടെ താണ് വരികള്‍.

ഫ്‌ലവേഴ്‌സ് ചാനലിലെ റിയാലിറ്റി ഷോയായ ടോപ് സിംഗറിലെ കണ്ട സ്റ്റാന്‍ഡ് ആയ തേജസ്,ഋതുരാജ്, സ്‌നേഹ, ദേവിക, എന്നിവരെ കൂടാതെ കല്യാണരാമന്‍, നന്ദനം എന്നീ ചിത്രങ്ങളിലൂടെ എല്ലാവരെയും ഒരുപാട് ചിരിപ്പിച്ച  ശ്രീമതി സുബ്ബലക്ഷ്മി കല്യാണ കൃഷ്ണനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഒരു നായ കേന്ദ്ര കഥാപാത്രമായി വരുന്നു എന്നുള്ളതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.ഒരു മുഴുനീള കോമഡി എന്റെ ടേണര്‍ ആയിട്ടാണ് ജിമ്മി വീടിന്റെ ഐശ്വര്യം റിലീസിന് ഒരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News