‘എന്തിനാണീ മുതല കണ്ണീര്‍, വാളയാര്‍ ജാഥ കഴിഞ്ഞാല്‍ ഉത്തര്‍പ്രദേശ് പെണ്‍കുട്ടിക്ക് വേണ്ടിയും ജാഥ നടത്തണം; കാശില്ലെങ്കില്‍ ഞങ്ങള്‍ പിരിച്ച് തരാം’: കെ സുരേന്ദ്രനോട് സി കെ രാജേന്ദ്രന്‍

വാളയാറിന്റെ പേരില്‍ ബിജെപി നടത്തുന്ന സമര പ്രഹസനത്തിനെതിരെയാണ് സി പി ഐ എം പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ രംഗത്തെത്തിയത്. വാളയാര്‍ പെണ്‍കുട്ടികള്‍ക്കും കുടുംബത്തിനും നീതിയുറപ്പിക്കാന്‍ സര്‍ക്കാര്‍ എല്ലാ കാര്യങ്ങളും ചെയ്യുമ്പോള്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ജാഥ എന്തിനായിരുന്നുവെന്ന് ഫേസ് ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

ഉത്തര്‍പ്രദേശിലെ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ ജയിലിലടക്കുകയും കുറ്റക്കാരനായ സ്വാമിയെ സംരക്ഷിക്കുകയും ചെയ്തവര്‍. ആസിഫയുടെ കൊലപാതകികളെ ന്യായീകരിച്ചവര്‍. രാജ്യത്ത് മറ്റൊരിടത്തും കാണാത്ത ബി ജെ പിയുടെ നീതിബോധത്തെ കണക്കിന് പരിഹസിക്കുന്നുണ്ട് പോസ്റ്റില്‍.

ഉത്തരേന്ത്യയില്‍ ബിജെപി നേതാക്കളുള്‍പ്പെട്ട പീഡനത്തില്‍ മൗനം പാലിച്ച് വാളയാറില്‍ മുതല കണ്ണീരൊഴുക്കുന്ന ബിജെപിയും സുരേന്ദ്രനും ഉത്തര്‍പ്രദേശിലെ പെണ്‍കുട്ടിക്ക് വേണ്ടിയും മാര്‍ച്ച് നടത്തണമെന്ന് ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പില്‍ കേരള ജനത തോല്‍പിച്ചിട്ടും നിങ്ങള്‍ പാഠം പഠിച്ചിട്ടില്ലേയെന്നും പോസ്റ്റില്‍ ചോദിക്കുന്നുണ്ട്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കെ സുരേന്ദ്രന്റെ ജാഥ പാലക്കാട്ടെത്തിയെങ്കില്‍ അടുത്തത് ഉത്തര്‍പ്രദേശിലേക്കാവട്ടെ ; കാശില്ലെങ്കില്‍ ഞങ്ങള്‍ ബക്കറ്റ് പിരിവു നടത്തിയായാലും സഹായിക്കാം.

ബി ജെ പി നേതാവ് കെ സുരേന്ദ്രന്റെ ജാഥ ആരുടെ നീതി രക്ഷിക്കാനാണ്. വാളയാറു മുതല്‍ പാലക്കാട്ടു വരെ ജാഥ നടത്തുവര്‍ പണ്ട് നിങ്ങള്‍ കേരളത്തില്‍ നടത്തിയ ജാഥ പാലക്കാട്ടുകാര്‍ മറന്നിട്ടില്ല. നുണയുടെ പുകമറയില്‍ കേരളത്തില്‍ നേട്ടം കൊയ്യാനാവില്ലെന്ന് എത്ര തവണ നിങ്ങള്‍ക്ക് ബോധ്യപ്പെട്ടതാണ്. എന്നിട്ടും എന്തിനാണ് ഈ പ്രഹസനം? വാളയാറിലെ കുട്ടികള്‍ക്ക് നീതി ലഭിക്കുമെന്നും ഏതന്വേഷണത്തിനും തയ്യാറാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും എന്തിനു വേണ്ടിയാണ് ഈ ജാഥ. രാജ്യത്ത് മറ്റൊരിടത്തും കാണാത്ത നീതി രക്ഷാ ബോധം എന്തേ ഇവിടെ മാത്രം…? ഇന്ത്യയില്‍ കൊലചെയ്യപ്പെട്ട, പീഢിപ്പിക്കപ്പെട്ട പെണ്‍കുട്ടികളില്‍ എത്ര പേര്‍ക്കാണ് നീതി കിട്ടിയിട്ടുള്ളത്. ആര്‍ക്കെങ്കിലും വേണ്ടി ബിജെപി തെരുവിലിറങ്ങിയിട്ടുണ്ടോ..? ആരുടെ ഭാഗത്തായിരുന്നു നിങ്ങള്‍..?

ഉത്തര്‍പ്രദേശിലെ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ ജയിലിലടക്കുകയും കുറ്റക്കാരനായ സ്വാമിയെ സംരക്ഷിക്കുകയും ചെയ്തവരല്ലേ നിങ്ങള്‍. ആസിഫയുടെ കൊലപാതകികള്‍ക്ക് വേണ്ടി മടിയേതുമില്ലാതെ കുരച്ചവരല്ലേ നിങ്ങള്‍. ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചത് നിങ്ങടെ എം.എല്‍.എ ആയിരുന്നില്ലേ? അവിടെയൊന്നും ഒരു പ്രതിഷേധവും അറിയിക്കാതെ ആര്‍ക്കു വേണ്ടിയാണ് വാളയാറിലെ മുതല കണ്ണീര്‍. ഉപവാസ സമരം എന്ന പേരില്‍ നടക്കുന്ന ബിരിയാണ കഥകളും, കോപ്രായങ്ങളും കേരളം കണ്ടതാണ്. നിങ്ങള്‍ തിരഞ്ഞെടുപ്പില്‍ നിന്ന് ഒന്നും പഠിച്ചിച്ചില്ലേ. എത്ര തവണ നിങ്ങളെ മലയാളികള്‍ തോല്‍പ്പിച്ചു സുരേന്ദ്രാ. ഉത്തര്‍പ്രദേശിലെ പീഡനങ്ങള്‍ക്കെതിരെ ഒന്ന് ശബ്ദം ഉയര്‍ത്തൂ, ഒരു രക്ഷാ ജാഥ നടത്തൂ. നിങ്ങള്‍ക്കെങ്കിലും നീതി ലഭിക്കട്ടെ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here