ഭിന്നശേഷി സൗഹൃദ ലക്ഷ്യവുമായാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരത്ത് ഡിഫറന്റ് ആര്‍ട്ട് സെന്‍ററിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സമൂഹത്തിലന്‍റെ മുഖ്യധാരയില്‍ നിന്നും അവഗണിക്കപ്പെട്ടു കഴിയുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകള്‍ വളര്‍ത്തിക്കൊണ്ടുവരാനാണ് ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ സ്ഥാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഭിന്നശേഷിക്കാരുടെ കലാ പ്രകടനത്തിനുള്ള ഒരു സ്ഥിരം വേദിയായാണ് ഡിഫറന്റ് ആര്‍ട്ട് സെന്‍റർ സ്ഥാപിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകള്‍ കണ്ടെത്തി അവതരണത്തിന് അവസരമൊരുക്കുകയെന്നതാണ് കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ മാജിക് പ്ലാനറ്റില്‍ ആരംഭിച്ച ഡിഫറന്റ് ആര്‍ട്ട് സെന്‍ററിലീടെ സർക്കാർ ലക്ഷ്യമിടുന്നത്.

സർക്കാരിന്‍റെ അഭിമാന പദ്ധതിയാണിതെന്നും സര്‍ക്കാരിനൊപ്പം ഒരുപാട് സ്ഥാപനങ്ങളും വ്യക്തികളും ഇതിനനൊപ്പമുണ്ടെന്നും സെന്‍ററിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

പിന്നാക്കം നില്‍ക്കുന്ന ഭിന്നശേഷിക്കുട്ടികളെ വീട്ടിനകത്ത് മാത്രം നിര്‍ത്താതെ സമൂഹവുമായി ഇടപഴകാന്‍ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും.

ഈ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഒന്നര ഏക്കറിലായി 7 വേദികളാണ് സെന്‍ററിൽ സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് സ്വന്തമായി വരുമാനമുണ്ടാക്കി ജീവിതം കണ്ടെത്താന്‍ കഴിയും എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.

അവരുടെ കുടുംബത്തിന്റെ വരുമാന സ്‌ത്രോതസായി ഇത് മാറും. ഈ സെന്റര്‍ സാക്ഷാത്ക്കരിച്ചത് കാണുമ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു പോകുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മാജിക് അക്കാഡമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുക്കാട് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.