കെപിസിസി പുനഃസംഘടനയ്ക്കായുള്ള പട്ടിക പുറത്തുവന്നതോടെ കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നതകളും പുറത്ത്.

പട്ടികയ്‌ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ജംബോ പട്ടികയ്‌ക്കെതിരെ കെ മുരളീധരന്‍ എഐസിസി പ്രസിഡണ്ട് സോണിയാ ഗാന്ധിയെ അതൃപ്തി അറിയിച്ചു.

പട്ടിക തയ്യാറാക്കുന്നതില്‍ കൂട്ടായ ആലോചനയുണ്ടായില്ലെന്നും മുരളീധരന്‍ ജംബോ കമ്മിറ്റി രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനത്തിന് വിരുദ്ധമാണെന്നും കെ മുരളീധരന്‍.

യൂത്ത്‌കോണ്‍ഗ്രസ് ഭാരവാഹികളെ നിശ്ചയിക്കുന്നതില്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും മുരളീധരന്‍ പറഞ്ഞു.