സ്വത്ത് നേടിയ ശേഷം വൃദ്ധ മാതാവിനെ മക്കള്‍ ഉപേക്ഷിച്ചു

സ്വത്ത് നേടിയ ശേഷം വൃദ്ധ മാതാവിനെ മക്കള്‍ ഉപേക്ഷിച്ചു. മകളെ കാണാന്‍ എത്തിയ അമ്മയെ വീട്ടില്‍ കയറ്റാതെ ഗേറ്റു പൂട്ടി മകള്‍ സ്ഥലം വിട്ടു.

കൊല്ലം മണ്ണാണിക്കുളം സ്വദേശിനി മിത്രാവതി പൂട്ടിയ ഗേറ്റിനു പുറത്ത് ഇരുന്ന് അലമുറയിട്ടപ്പോഴാണ് നാട്ടുകാര്‍ അമ്മയെ ഉപേക്ഷിച്ച സംഭവം അറിയുന്നത്.

6 മക്കള്‍, ഒരു മകനും അഞ്ച് പെണ്‍മക്കളും. ഇതില്‍ ശ്രീകുമാരി മാത്രം അമ്മയുടെ സംരക്ഷണം ഏറ്റെടുത്തു. മിത്രാവതിക്കിഷ്ടം രാജശ്രീയെന്ന മകള്‍ക്കൊപ്പം താമസിക്കാന്‍. പക്ഷെ അമ്മ, വീട്ടില്‍ കയറാതിരിക്കാന്‍ ഗേറ്റ് അകത്തു നിന്നു പൂട്ടി മറ്റൊരു വഴിയിലൂടെ രാജശ്രീ സ്ഥലം വിട്ടു.

കളുടെ നിലപാടില്‍ മനംനൊന്ത് മിത്രാവതി ഗേറ്റിനു മുന്നില്‍ അലമുറയിടുമ്പോഴാണ് നാട്ടുകാര്‍ മകള്‍ അമ്മയെ ഉപേക്ഷിച്ചതറിയുന്നത്.

സംഭവം അറിഞ്ഞ വാര്‍ഡ്‌മെമ്പര്‍ വിബിന്‍ വിക്രം ഇരവിപുരം പോലീസിനെ വിവരം അറിയിച്ച ശേഷം അമ്മയെ സംരക്ഷിച്ചു വന്ന ശ്രീകുമാരിയുടെ വീട്ടില്‍ എത്തിച്ചു. രാജലക്ഷമിയെ വാര്‍ഡ്‌മെമ്പര്‍ ബിബിന്‍ ഫോണില്‍ ബന്ധപ്പെട്ട് അമ്മയെ ഏറ്റെടുക്കണമെന്ന് അപേക്ഷിച്ചു, മറ്റ് മക്കള്‍ നോക്കട്ടെ എന്നായിരുന്നു മറുപടി.

കഴിഞ്ഞമാസം പോലീസ് ഇടപെട്ട് മിത്രാവതിയെ സംരക്ഷിക്കാന്‍ മക്കളോട് നിര്‍ദ്ദേശിച്ചെങ്കിലും ശ്രീകുമാരി മാത്രമാണ് തയാറായത്. പക്ഷെ മിത്രാവതിക്കിഷ്ടം രാജലക്ഷമിക്കൊപ്പം നില്‍ക്കാനായിരുന്നു.

മകന്‍ ബാബുലാല്‍ വിദെശത്താണ്. ശ്രീകലയും, ശ്രീലതയും, ശ്രീദെവിയുമാണ് മറ്റ് മക്കള്‍. മിത്രാവതി തന്റെ സ്വത്ത് വകകള്‍ 6 മക്കള്‍ക്ക് വീതം വെച്ച് നല്‍കിയതോടെ ഇവരെ ആര്‍ക്കും വേണ്ടാതായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here