അട്ടപ്പാടി വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം സജീവമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; ദേശീയ മാവോയിസ്റ്റ് സംഘടനയുമായി ബന്ധം

കൊച്ചി: അട്ടപ്പാടി വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം സജീവമാണന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ഇവര്‍ക്ക് ദേശീയ തലത്തിലുള്ള മാവോയിസ്റ്റ് സംഘടനയുമായി ബന്ധമുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മാവോയിസ്റ്റ് വേട്ടയുടെ ഭാഗമായി വനമേഖലയില്‍ തെരച്ചില്‍ പതിവാണ്. തെരച്ചിലിനിടെ മാവോയിസ്റ്റുകള്‍ തണ്ടര്‍ബോള്‍ട്ടിന് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ വെടിവെയ്പിലാണ് കഴിഞ്ഞദിവസം നാലു പേര്‍ കൊല്ലപ്പെട്ടതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മാവോയിസ്റ്റുകളുടെ കൈവശമുണ്ടായിരുന്ന എകെ 47 തോക്കുകളും തിരകള്‍ കണ്ടെടുത്തിട്ടുണ്ടന്നും സര്‍ക്കാര്‍ അറിയിച്ചു.

ഇവര്‍ക്ക് ഒറീസ മുതലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ആയുധം ലഭിക്കുന്നുണ്ട്. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസഗത്തിന്റെ സഹോദരി യുഎപിഎ ചുമത്തപ്പെട്ട് ട്രിച്ചി ജയിലിലാണന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതേസമയം, നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. കേസില്‍ ചൊവ്വാഴ്ച വിധി പറയും. അതു വരെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്നും കോടതി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News