തൃശൂരിലെ പുലികളുടെ കാരണവര്‍ ചാത്തുണ്ണി ആശാന്‍ അന്തരിച്ചു

കുംഭ കുലുക്കി താളത്തില്‍ ചുവട് വെച്ച് എത്തുന്ന കുടവയറന്മാര്‍ക്കിടയിലെ വയറില്ലാത്തതും വയറില്‍ പുലി മുഖമില്ലാത്തതുമായ പുലി ആയിരുന്നു ചാത്തുണ്ണി.വയറും വലിപ്പവും ഇല്ലെങ്കിലും പുലികള്‍ക്കിടയല്‍ ചാത്തുണ്ണി ആശാന്‍ തല എടുപ്പോടെ നിന്നു.

60 വര്‍ഷം നീണ്ട് നിന്ന പുലി അരങ്ങില്‍ നിന്നാണ് ചാത്തുണ്ണി ആശാന്‍ തന്റെ 79 ആം വയസ്സില്‍ വിട വാങ്ങുന്നത് .

പ്രായം തളര്‍ത്താത്ത ചാത്തുണ്ണിയുടെ പുലി വേഷം മറ്റ് പുലികള്‍ക്ക് പുലികളി പ്രേമികള്‍ക്ക് എന്നും ആവേശം തന്നെ ആയിരുന്നു.പ്രായവും ആരോഗ്യവും തൊഴില്‍ മേഖലയില്‍നിന്ന് മാറ്റി നിര്‍ത്തിയപ്പോഴും പുലിക്കളിയോടുള്ള ആവേശത്തില്‍ നിന്ന് ചാത്തുണ്ണി ആശാന് മാറി നില്‍ക്കാനായില്ല.

കഴിഞ്ഞ 59 വര്‍ഷവും വിവിധ ദേശങ്ങള്‍ക്ക് വേണ്ടി പുലി വേഷം കെട്ടിയ ചാത്തുണ്ണി ആശാന്‍ അവസാന വര്‍ഷം സ്വന്തം ദേശമായ അയ്യന്തോളിനായി വേഷം അണിഞ്ഞത് ഒരു നിയോഗമായി കാണുന്നവരും ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel