മാത്യു വധക്കേസ്: ജോളിയെ കൂടത്തായി എത്തിച്ച് തെളിവെടുപ്പ് നടത്തി

മഞ്ചാടിയില്‍ മാത്യു വധക്കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള ജോളിയെ കൂടത്തായി എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട മാത്യുവിന്റെ വീട്, പൊന്നാമറ്റം എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടന്നത്.

കൊയിലാണ്ടി സി ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. മാത്യു മഞ്ചാടിയില്‍ കൊല്ലപ്പെട്ട കേസില്‍ കൂടത്തായിലെ മാത്യുവിന്റെ വീട്ടിലും പൊന്നാമറ്റത്തും പോലീസ് തെളിവെടുപ്പ് നടത്തി. മാത്യുവിനെ മദ്യത്തില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തി എന്നാണ് ജോളിയുടെ മൊഴി.

റോയിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതാണ് കൊലയ്ക്ക് കാരണമായതെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്. 2 ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് തെളിവെടുപ്പ് നടന്നത്. മാതുവിന്റെ മരണം സ്ഥിരീകരിച്ച ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ജോളിയെ എത്തിച്ച് തെളിവെടുത്തു.

ആല്‍ഫൈന്‍ വധക്കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ കൂട്ടുപ്രതി എം എസ് മാത്യുവിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി കേസ് അന്വേഷിക്കുന്ന തിരുവമ്പാടി സി ഐ സാജു ജോസഫ് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. സിലി വധക്കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള പ്രതി പ്രജികുമാറിന്റെ കസ്റ്റഡി ഇന്ന് പൂര്‍ത്തിയാകും.

സിലി വധക്കേസില്‍ പോലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. സിലിയെ കൊലപ്പെടുത്താനുള്ള ആദ്യ ശ്രമത്തില്‍, ചികിത്സ തേടിയ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് നിര്‍ണ്ണായകമായ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചത്.

2014 ലെ ആശുപത്രി രേഖയില്‍ സിലിയുടെ രക്തത്തില്‍ വിഷാംശം ഉള്ളതായി രേഖപ്പെടുത്തിയെന്നാണ് ലഭിക്കുന്ന വിവരം. വ്യാജ ഒസ്യത്ത് കേസില്‍ ലീഗ് നേതാവായിരുന്ന ഇമ്പിച്ചിമോയിയെ നാളെ വീണ്ടും ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News