മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവില്ല; എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റി ശിവസേനയും കോണ്‍ഗ്രസും

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവില്ല. ബിജെപി കുതിരക്കച്ചവടം നടത്തുന്നുവെന്ന് ആരോപിച്ച് ശിവസേനയ്ക്ക് പിന്നാലെ കോണ്‍ഗ്രസും എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിത്തുടങ്ങി. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ശിവസേന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. സര്‍ക്കാര്‍ രൂപീകരണത്തില്‍ വ്യക്തതയായില്ലെങ്കില്‍ ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തേക്കും.

ഫഡ്‌നാവിസ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കര്‍ണാടക മോഡല്‍ രാഷ്ട്രീയ നാടകമാണ് മഹാരാഷ്ട്രയിലും ആവര്‍ത്തിക്കുന്നത്. എല്ലാ എംഎല്‍എമാരടും മുംബൈയിലെത്താന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ജയ്പൂരിലേക്കാണ് എംഎല്‍എമാരെ മാറ്റുന്നത്.

എംഎല്‍എമാര്‍ക്ക് 25കൊടി രൂപ വരെ ബിജെപി വാഗ്ദാനം ചവയതെന്നും കോണ്ഗ്രസ് ആരോപിച്ചു. ബിജെപി ന്യൂനപക്ഷ സര്‍ക്കാരുണ്ടാക്കുകയും സഭയില്‍ പ്രതിപക്ഷ എംഎല്‍എമാരെ കൂറുമാറ്റുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് നീക്കമെന്ന് കോണ്‍ഗ്രസ് ക്യാംപ് വിശദീകരിക്കുന്നു.

ആര്‍ക്കിം സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയാല്‍ ഗുണകരമാവുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍. ആര്‍എസ്എസിന്റെ നേതൃത്വത്തിലാണ് നിലവില്‍ ബിജെപി ശിവസേന അനുനയ നീക്കങ്ങള്‍ നടക്കുന്നത്.ശിവസേന എംഎല്‍എമാരും റിസോര്‍ട്ടില്‍ തുടരുകയാണ്. അതിനിടയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് കാവല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം നിധിന്‍ ഗഡ്കരിയും മോഹന്‍ ഭാഗവതും ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ആര്‍എസ്എസിന്റ് ദൂതന്‍ ശിവസേന ആദ്യക്ഷന്‍ ഉദ്ദാവ് താക്കറയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും നിലപാട് മയപ്പെടുത്താന്‍ ശിവസേന തയ്യാറായിട്ടില്ല. ഇതോടെയാണ്
ഗഡ്കരിയും ഉദ്ദവ് താക്കറെയെ കണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News