നെഹ്‌റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍

നെഹ്‌റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. സോണിയ ഗാന്ധി , രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ സുരക്ഷയാണ് പിന്‍വലിക്കുക. പ്രത്യക സിപിആര്‍എഫ് കമാന്‍ഡോകള്‍ സുരക്ഷയുടെ ചുമതല നിര്‍വവഹിക്കും. നേരത്തെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെയും എസ്പിജി സുരക്ഷ പിന്‍വലിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി,മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍കാണ് നിലവില്‍ എസ്.പി.ജി.സുരക്ഷയുള്ളത്. ഇപ്പോള്‍ ഗാന്ധികുടുംബത്തിനുള്ള എസ്പിജി സുരക്ഷാ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമെന്നാണ് റിപോര്‍ട്ടുകള്‍.

നേരത്തെ ആഭ്യന്തര മന്ത്രാലയത്തിന്റേയും രഹസ്യാന്വേഷണ ഏജന്‍സികളുടേയും റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ എസ്പിജി സുരക്ഷ പിന്‍വലിച്ചിരുന്നു.ഇതിന് പിന്നാലെയാണ് നെഹ്‌റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. എന്നാല്‍ ഇസഡ് പ്ലസ് സുരക്ഷ തുടരും.

സമീപകാലത്ത് ഗാന്ധി കുടുംബത്തിന് ഭീഷണികളുണ്ടായിട്ടല്ല.രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം 1991 മുതലാണ് മുന്‍ പ്രധാനമന്ത്രിമാര്‍ക്കും എസ്പിജി സുരക്ഷ നല്‍കിയിരുന്നത്. ഗാന്ധികുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍ലിക്കുന്നതോടെ പ്രധാനമന്ത്രിക്ക് മാത്രമാകും എസ്പിജി സുരക്ഷാ ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News