വീണ്ടും മാധവനും അനുഷ്‌ക ഷെട്ടിയും; നിശബ്ദം ടീസര്‍ കാണാം

നടന്‍ മാധവനും അനുഷ്‌ക ഷെട്ടിയും ഒന്നിക്കുന്ന പുതിയ ചിത്രമായ ‘നിശ്ശബ്ദം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

കാഴ്ചവൈകല്യമുള്ള ആന്തണി എന്ന സെലിബ്രിറ്റി ഗായകനായാണ് ചിത്രത്തില്‍ മാധവന്‍ പ്രത്യക്ഷപ്പെടുന്നത്. തെന്നിന്ത്യന്‍ താര സുന്ദരി അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹേമന്ദ് മധുക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു ഹൊറര്‍ സസ്പെന്‍സ് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. സാക്ഷി എന്ന ഊമയായ ചിത്രകാരിയായാണ് അനുഷ്‌ക അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടത് തമിഴിലെ ഹിറ്റ് സംവിധായകന്‍ ഗൌതം മേനോന്‍ ആണ്.

‘നിശബ്ദം’ എന്ന ചിത്രം ഒരു നിശബ്ദമായ ത്രില്ലറാണെന്നും അനുഷ്‌കയ്ക്ക് ചിത്രത്തിലെ സാക്ഷിയെ അവതരിപ്പിക്കാനായി ആംഗ്യഭാഷ പഠിക്കേണ്ടി വന്നെന്നും മുന്‍പ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

‘നിശബ്ദം’ എന്ന ചിത്രം നിര്‍മ്മിക്കുന്നത് കോന ഫിലിം കോര്‍പ്പറേഷനും പീപ്പിള്‍ മീഡിയ ഫാക്ടറിയും ചേര്‍ന്നാണ്. മാധവനും അനുഷ്‌കയും മുന്‍പ് സുന്ദര്‍ സി സംവിധാനം ചെയ്ത റെന്‍ഡു എന്ന തമിഴ് ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

13 വര്‍ഷത്തിന് ശേഷമാണ് ഇവര്‍ രണ്ടുപേരും വീണ്ടും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത് എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഗോപി മോഹന്‍, കൊന വെങ്കട് ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അഞ്ജലി, കില്‍ബില്‍ ഫെയിം മൈക്കല്‍ മാഡ്സെന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ നാല് ഭാഷകളിലായാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News