ബ്രഹ്മാണ്ഡം ‘മാമാങ്കം’; മലയാളം ട്രെയിലര്‍ ട്രെന്‍ഡിങ് തുടരുന്നു ; തമിഴ് ട്രെയിലര്‍ പുറത്തിറങ്ങി

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ തമിഴ് ട്രെയിലര്‍ പുറത്തിറങ്ങി. കഴിഞ്ഞ ആഴ്ച്ച ഇറങ്ങിയ മലയാളം ട്രെയ്ലര്‍ ഇപ്പോഴും യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ തുടരുകയാണ്.

എം. പത്മകുമാര്‍ സംവിധാനം ചെയ്ത ‘മാമാങ്കം’ ബ്രഹ്മാണ്ഡ സിനിമകളെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചുരിക ചുഴറ്റിയുള്ള മമ്മൂട്ടിയുടെ അഭ്യാസ പ്രകടനം തന്നെയാണ് ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം.

മാമാങ്കത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍, ഇനിയ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

എം. ജയചന്ദ്രന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. കണ്ണൂര്‍, ഒറ്റപ്പാലം, കൊച്ചി, എറണാകുളം, വാഗമണ്‍ എന്നീ സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നിട്ടുള്ളത്.

ചിത്രം നവംബര്‍ ഇരുപത്തിയൊന്നിന് തിയറ്ററുകളിലെത്തും. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News