വ്യാജ ഐപിഎസുകാരനെ കുടുക്കിയത് പട്ടിണി

പണം തട്ടിപ്പുകേസില്‍ അമ്മ അറസ്റ്റിലായശേഷം, നാടുവിട്ട വിപിന് നിത്യവൃത്തിക്ക് മാര്‍ഗങ്ങളില്ലാതായി. പണം ആവശ്യപ്പെട്ട് സുഹൃത്തുക്കളെ ഫോണില്‍വിളിച്ചു. ഇത് പൊലീസിന് പിടിവള്ളിയായി. ഈ അന്വേഷണത്തിലാണ് പിടികൂടാനായത്. മൊബൈല്‍ ഫോണും വ്യാജസിമ്മും സംഘടിപ്പിച്ചിരുന്നു. കേരളത്തിലുള്ള പല സുഹൃത്തുക്കളേയും ഫോണില്‍ വിളിച്ച് പണം ചോദിച്ചിരുന്നു. ഗുവാഹട്ടിയിലേക്ക് പോകണമെന്നും 25,000 രൂപ വേണമെന്നും ആവശ്യപ്പെട്ട് സുഹൃത്തിനെ വിളിച്ചു. പൊലീസ് പറഞ്ഞതു പ്രകാരം സുഹൃത്ത് പണം നല്‍കാമെന്നും കോയമ്പത്തൂരിനും പാലക്കാടിനുമിടയിലുള്ള ഒരു കേന്ദ്രത്തിലെത്തണമെന്നും വിപിനോട് പറഞ്ഞു.

വിപിന്റെ പുതിയ ഫോണ്‍നമ്പര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് പിന്തുടരുകയും ചെയ്തു. കോയമ്പത്തൂരില്‍നിന്ന് പുറപ്പെട്ട ടാക്‌സികാറിന്റെ നമ്പര്‍ വിപിന്‍ സുഹൃത്തിന് കൈമാറിയിരുന്നു. ഇതുപ്രകാരം പൊലീസ് സംഘം കാര്‍ പിന്തുടര്‍ന്ന് വളയുകയായിരുന്നു. പൊലീസ് സംഘത്തെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു.ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ തലശേരി സ്വദേശി വിപിന്‍ കാര്‍ത്തികിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരില്‍ നിന്നാണ് പ്രത്യേക അന്വേഷകസംഘം ഇയാളെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News