കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ ഫാം ഹൗസ് ജീവനക്കാരന്‍ റിജോഷിനെ മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയതാണെന്നു സംശം. 31 ന് വൈകിട്ട് ഫാം ഹൗസിനു സമീപം റിജോഷ് മദ്യപിച്ചിരുന്നു. ഫാം ഹൗസിനു 100 മീറ്റര്‍ അകലെ ജലസംഭരണിയുടെ സമീപത്ത് 6 അടി താഴ്ചയുള്ള കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഫാമിലെ ഒരു പശുക്കുട്ടി ചത്തു എന്നും അതിനെ കുഴിച്ചിട്ട ഭാഗത്ത് കുറച്ച് മണ്ണു കൂടി ഇടണമെന്നും സമീപവാസിയായ, മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്ററോട് വസീം പറഞ്ഞിരുന്നു. ഈ മാസം 2 ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴി കൂടുതല്‍ മണ്ണിട്ടു നികത്തുകയും ചെയ്തു.

മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററുടെ മൊഴി അനുസരിച്ചാണ് പൊലീസ് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്റെ സാന്നിധ്യത്തില്‍ ഇന്നലെ മണ്ണു മാറ്റി പരിശോധന നടത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ജോയല്‍, ജോഫിറ്റ എന്നിവരാണ് റിജോഷ്‌ലിജി ദമ്പതികളുടെ മറ്റു മക്കള്‍. ഒരാഴ്ച മുന്‍പ് കാണാതാവുകയും തുടര്‍ന്ന് മൃതദേഹം സ്വകാര്യ ഫാം ഹൗസിനു സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയുമായിരുന്നു.