നിലമ്പൂരിലെ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍റെ ആത്മഹത്യ; പ്രതിഷേധം ശക്തമാവുന്നു

നിലമ്പൂരില്‍ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ കെ വി രാമകൃഷ്ണന്‍ ശമ്പളമില്ലാതെ ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധം ശക്തമാവുന്നു. ജില്ലാ ബിഎസ്എന്‍എല്‍ ആസ്ഥാനത്തേക്ക് നടത്തിയ ബഹുജനപ്രതിഷേധമാര്‍ച്ചില്‍ നൂറുക്കണക്കിന് തൊഴിലാളികള്‍ അണിനിരന്നു. മാര്‍ച്ച് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു

പത്തുമാസത്തോളമായി ശമ്പളമില്ലാതിരുന്ന കഷ്ടപ്പാടിലാണ് കെ വി രാമകൃഷ്ണന്‍ ജോലി സ്ഥലമായ നിലമ്പൂരിലെ ബി എസ് എന്‍ എല്‍ ഓഫിസില്‍ ജീവനൊടുക്കിയത്. സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനും ബിഎസ്എന്‍എല്‍ മാനേജ്‌മെന്റിനുമെതിരേ പ്രതിഷേധം ശക്തമാവുകയാണ്.

മലപ്പുറം സിവില്‍ സ്റ്റേഷനുമുന്നില്‍നിന്നാരംഭിച്ച മാര്‍ച്ച് ബിഎസ്എന്‍എല്‍ ഓഫിസിനു മുന്നില്‍ പോലിസ് തടഞ്ഞു. രാമകൃഷ്ണന്റെ മരണത്തിനുത്തരവാദികളായവര്‍ കണക്കുപറയേണ്ടിവരുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് പറഞ്ഞു.

നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങളുടെ ഇരയാണ് രാമകൃഷ്ണനെന്ന് വി ശശികുമാര്‍ പറഞ്ഞു. ബിഎസ്എന്‍എല്‍ മാനേജ്‌മെന്റിന് ചോരക്കറയില്‍നിന്ന് കൈകഴുകാനാവില്ലെന്ന് കെ മോഹനന്‍ പറഞ്ഞു. നൂറുകണക്കിന് പേരാണ് മാര്‍ച്ചില്‍ അണി നിരന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News