200 വര്‍ഷത്തിനിപ്പുറം കണ്ടെത്തി, ആ പടനായകന്റെ അസ്ഥികൂടം

നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ ജനറലായിരുന്ന ഷാര്‍ലെറ്റിന്‍ ഗുഡിന്റെ 200 വര്‍ഷം പഴക്കമുള്ള അസ്ഥികൂടം റഷ്യയിലെ നൃത്തശാലയുടെ അടിയില്‍നിന്ന് കണ്ടെത്തി. ഒറ്റക്കാലുമാത്രമുള്ള അസ്ഥികൂടം ഗുഡിന്റെയാണെന്ന് ഡിഎന്‍എ പരിശോധനയിലൂടെ വ്യക്തമായി. ഒരു പതിറ്റാണ്ട് കാലം ഫ്രഞ്ച് ചക്രവര്‍ത്തിയായിരുന്ന നെപ്പോളിയന് ഏറ്റവും പ്രിയങ്കരനായിരുന്നു ഗുഡിന്‍. ഉടന്‍തന്നെ മൃതദേഹാവശിഷ്ടങ്ങള്‍ ഫ്രാന്‍സിലേക്ക് കൊണ്ടുപോകും.

ചരിത്രപ്രകാരം 1812 ആഗസ്ത് 22ന് 44-ാം വയസ്സിലാണ് ഗുഡിന്റ മരണം. പരാജയപ്പെട്ട നെപ്പോളിയന്റെ റഷ്യന്‍ യുദ്ധത്തിനിടെ പീരങ്കി അക്രമണത്തിലാണ് ഗുഡിന്‍ കൊല്ലപ്പെട്ടത്. മരണശേഷം ഗുഡിന്റെ ഹൃദയം മുറിച്ചെടുത്ത് പാരിസിലെ ചാപ്പലിലെ സെമിത്തേരിയിലേക്ക് കൊണ്ടുപോയിരുന്നുവെങ്കിലും മൃതദേഹം എവിടെയെന്നത് രഹസ്യമായിരുന്നു. എന്നാല്‍, 200 വര്‍ഷത്തെ രഹസ്യം ഇതോടെ പരസ്യമാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News