സംസ്ഥാനത്തെ എല്ലാവര്‍ക്കും ഇന്റര്‍നെറ്റെന്ന ലക്ഷ്യത്തിലേക്ക് കേരളം. കേരള ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ് വര്‍ക്ക് പ്രൊജക്ട് അടുത്ത വര്‍ഷം അവസാനത്തോടെ ലക്ഷ്യം കൈവരിക്കും. 1548 കോടി രൂപയുടെ യുടെതാണ് ഈ പദ്ധതി.സംസ്ഥാനത്തെ 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് പൂര്‍ണമായും സൗജന്യമായിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു.

ഇന്ത്യ ഇന്‍ര്‍നെറ്റ് റിപ്പോര്‍ട്ട് 2019 പ്രകാരം സംസ്ഥാനത്ത് ഇതിനകം തന്നെ 54 ശതമാനത്തിലധികം ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ രാജ്യത്തെ രണ്ടാം സ്ഥാനമാണ് സംസ്ഥാനത്തിനുള്ളത്. 69 ശതമാനം ജനങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഡല്‍ഹിക്കാണ് ഇപ്പോള്‍ ഒന്നാം സ്ഥാനം.ഇന്റര്‍നെറ്റ് പെനിട്രേഷന്‍ റേറ്റിലാണ് കേരളം രണ്ടാം സ്ഥാനത്തുള്ളത്. 12 വയസ്സിന് മുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ആളുകളുടെ ശതമാനത്തെയാണ് ഇന്റര്‍നെറ്റ് പെനിട്രേഷന്‍ എന്ന് പറയുന്നത്.