നവജാത ശിശുവിന്റെ മൃതദ്ദേഹത്തോട് അനാദരവ് കാട്ടി ഏറ്റുമാനൂർ നഗരസഭ; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

നവജാത ശിശുവിന്റെ മൃതദ്ദേഹത്തോട് അനാദരവ് കാട്ടിയ ഏറ്റുമാനൂർ നഗരസഭ അധികൃതർ. നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിക്കാൻ നഗരസഭ സ്ഥലംവിട്ടു നൽകിയില്ല. 36 മണിക്കൂർ നീണ്ട തർക്കങ്ങൾക്കൊടുവിൽ ഏറ്റുമാനൂർ പോലീസ് കുഴിവെട്ടി മൃതദേഹം സംസ്കരിച്ചു. നഗരസഭാ ഓഫിസിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തി.

പ്രസവശേഷം മരിച്ച കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലിയാണ് പോലീസും ഏറ്റുമാനൂർ നഗരസഭാ അധികൃതരും തമ്മിൽ തർക്കം ഉണ്ടായത്. അതിരമ്പുഴ സ്വദേശിയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിന് ശ്മശാനം ആവശ്യപ്പെട്ട് ഇന്നലെ വൈകുന്നേരം നാലരയ്ക്കാണ് ഏറ്റുമാനൂർ പോലീസ് നഗരസഭയെ സമീപിച്ചത്.

മതിയായ രേഖകളില്ലെന്നായിരുന്നു നഗരസഭാ സെക്രട്ടറി ആദ്യം പറഞ്ഞ്. രേഖകൾ നൽകിയിട്ടും നടപടിക്രമങ്ങളിൽ കാലതാമസം ഉണ്ടാക്കി, മൃതദേഹം സംസ്കരിക്കാൻ സ്ഥലം വിട്ടു നൽകിയില്ലെന്നും ഏറ്റുമാനൂർ എസ് ഐ അനൂപ് നായർ പറഞ്ഞു.

നഗരസഭയും പോലീസും തമ്മിലുള്ള തർക്കത്തിനൊടുവിൽ 36 മണിക്കൂർ പിന്നിട്ടശേഷമാണ് പോലീസ് മുൻകൈ എടുത്ത് നഗരസഭയുടെ തന്നെ ഭൂമിയിൽ മൃതദേഹം സംസ്കരിച്ചത്. നവജാത ശിശുവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ നഗരസഭാ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി പി മോഹൻദാസ് വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ നഗരസഭയിലേക്ക് പ്രതിഷേധ നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here