മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ ചുമത്തിയ യുഎപിഎ പിന്‍വലിക്കുന്നതിൽ സർക്കാർ നീതിയുക്തമായ തീരുമാനം എടുക്കും; എസ് രാമചന്ദ്രൻ പിള്ള

മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ 2 പേർക്കെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കുന്നതിൽ ഉചിതമായ അവസരത്തിൽ സർക്കാർ നീതിയുക്തമായ തീരുമാനം എടുക്കുമെന്ന് സിപിഐഎം പി ബി അംഗം എസ് രാമചന്ദ്രൻ പിള്ള.

തീരുമാനം എടുക്കേണ്ട ആദ്യ അവസരത്തിൽ തന്നെ സർക്കാർ ഉചിതമായ നിലപാട് സ്വീകരിക്കും. സർക്കാരിന് നിയമവും ഭരണഘടനയും പരിഗണിക്കണം. ആ ചട്ടക്കൂടിനകത്ത് നിന്നേ പ്രവർത്തിക്കാനാകൂ. നിയമലംഘനം സർക്കാരിനെ കൊണ്ട് നടത്തിക്കാനാണ് ചിലരുടെ ശ്രമം അത് നടക്കില്ലെന്നും എസ് ആർ പി വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here