ജയസൂര്യ-പ്രജേഷ് സെന്‍ ടീമിന്റെ ‘വെള്ള’ത്തിന് ഔദ്യോഗിക തുടക്കമായി

ജയസൂര്യ-പ്രജേഷ് സെന്‍ ടീമിന്റെ ‘വെള്ള’ത്തിന് ഔദ്യോഗിക തുടക്കമായി. ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം എറണാകുളത്ത് സംവിധായകൻ സിദ്ധിഖ് നിർവഹിച്ചു.

ഈ മാസം 15ന് കണ്ണൂരിൽ ചിത്രീകരണം ആരംഭിക്കും.ഫ്രണ്ട്ലി പ്രാെഡക്ഷന്‍സിന്റെ ബാനറില്‍ മനു പി നായര്‍,ജോണ്‍ കുടിയാന്‍ മല എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സംയുക്ത മേനോന്‍ നായികയാവുന്നു.

ദിലീഷ് പോത്തന്‍,സിദ്ധിഖ്, ഇടവേള ബാബു,ജാഫര്‍ ഇടുക്കി,സന്തോഷ് കീഴാറ്റൂര്‍,നിര്‍മ്മല്‍ പാലാഴി,വിജിലേഷ്, സ്നേഹ പാലേരി, എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

റോബി വര്‍ഗ്ഗീസ് രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സംഗീതം-ബിജിബാല്‍,എഡിറ്റര്‍-ബിജിത്ത് ബാല,എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജോസൂട്ടി.

പ്രാെഡക്ഷന്‍ കണ്‍ട്രോളര്‍-ബാദുഷ,കല-അജയന്‍ മങ്ങാട്, മേക്കപ്പ്-റോണക്സ് സേവ്യര്‍,വസ്ത്രാലങ്കാരം-അരവിന്ദ്,സ്റ്റില്‍സ്-ലിബിസണ്‍ ഗോപി,പരസ്യകല-തമീര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഗിരീഷ് മാരാര്‍,അസോസിയേറ്റ് ഡയറക്ടര്‍-ജിബിൻ ജോണ്‍, സ്ക്രിപ്റ്റ് അസോസിയേറ്റ്സ് – വിജേഷ് വിശ്വം,ഷംസുദ്ദീൻ കുട്ടോത്ത്, ജയറാം സ്വാമി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുധര്‍മ്മന്‍ വള്ളിക്കുന്ന്,
വിതരണം-സെന്‍ട്രല്‍ പിക്ച്ചേഴ്സ് റിലീസ്.പി. ആർ. ഒ – എ എസ് ദിനേശ്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here