കേരളാ കോൺഗ്രസ് എം സംസ്ഥാന കമ്മറ്റി വിപുലീകരിക്കാനൊരുങ്ങി പിജെ ജോസഫ്

ജോസ് കെ മാണിയെ ദുർബലപ്പെടുത്തി കേരളാ കോൺഗ്രസ് എം സംസ്ഥാന കമ്മറ്റി വിപുലീകരിക്കാനൊരുങ്ങി പിജെ ജോസഫ്. വഞ്ചിയൂർ കോടതി വിധിക്ക് ശേഷം സി എഫ് തോമസിനെ ചെയർമാനായി പ്രഖ്യാപിക്കാൻ സാധ്യത.

ജോസ് കെ മാണി അനുകൂലികളെ സംസ്ഥാന കമ്മറ്റിയിൽ നിന്നും ഒഴിവാക്കും. സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ സാധ്യതയുള്ള നേതാക്കളെ പങ്കെടുപ്പിച്ച് കോട്ടയത്ത് നേതൃയോഗം നടത്തി.

വർക്കിങ് ചെയർമാൻ പദവിയിലിരുന്ന് തീരുമാനങ്ങൾ എടുക്കുന്നതിനെതിരെ ജോസ് കെ മാണി വിഭാഗം വഞ്ചിയൂർ കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ മാസം 23ന് കേസിൽ അന്തിമ വിധിയുണ്ടായേക്കും. അതിനു ശേഷം പുതിയ സംസ്ഥാന കമ്മറ്റി രൂപീകരിക്കാനാണ് ജോസഫിന്റെ നീക്കം.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശമനുസരിച്ച് ഈ മാസം 26നകം പാർട്ടിയെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും അറിയിക്കേണ്ടതുണ്ട്. അതിനാൽ സംസ്ഥാന കമ്മറ്റി ഉടൻ ചേരുമെന്ന സൂചനയും പിജെ ജോസഫ് നൽകി.

കെ എം മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് എം ചെയർമാൻ ആയി പ്രവർത്തിച്ച സിഎസ് തോമസിനെ വീണ്ടും ചെയർമാൻ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് നീക്കം. ഇത് സാധ്യമായാൽ ജോസ് കെ മാണി ക്യാമ്പിൽ നിന്ന് നിരവധി പേർ ജോസഫ് പക്ഷത്തേക്ക് എത്തുമെന്ന് ജോസഫ് കണക്കൂട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News