
രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സംഘടിപ്പിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തിന് തുടക്കമായി .ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മേള ഉത്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.
കലയുടെ മേച്ചില്‍പുറങ്ങളിലെന്നും കാഴ്ച്ചക്കാരോ അണിയറപ്രവര്‍ത്തകരോ ആയി മാറാന്‍ നിര്‍ബന്ധിതരായ ഒരു വിഭാഗത്തോട് ഒരു ഭരണകൂടത്തിന് ചെയ്യാന്‍ കഴിയുന്ന നീതി തെളിവായിരുന്നു ഇന്നലെതിരുവനന്തപുരത്ത് തുടക്കം കുറിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം.
രാജ്യത്തെ സാമൂഹ്യപുരോഗതിയുടെ അളവുകോലായി ഒരിക്ക്ല്‍ കൂടി കേരളം മാറുന്നതിന്‍റെ നേര്‍സാക്ഷ്യമായിരുന്നു വര്‍ണ്ണപകിട്ടെന്ന പേരിട്ട കലോല്‍സവം. 20 ലേറെ മല്‍സര ഇനങ്ങളിലായി 200 ലേറെ ട്രാന്‍സ് ജെന്‍ഡേഴ്സാണ് കലോല്‍സവത്തില്‍ പങ്കാളികളായാത്. മേളയില്‍ പങ്കെടുത്ത പലരും പ്രൊഫഷണല്‍ കലാകാരന്‍മാരാണെന്നത് മേളക്ക് മാറ്റുകൂട്ടി
മുന്‍പ് നടന്ന സ്കൂള്‍ കലോല്‍വങ്ങളില്‍ തങ്ങളുടെ യഥാര്‍ത്ഥസത്വം മറച്ച് വെച്ച് പങ്കെടുക്കാന്‍ നിര്‍ബന്ധിതരായവര്‍ ഏറെ സന്തോഷത്തോടെ പങ്കാളികളായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here